Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്...

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു

പന്തളം: എം സി റോഡിൽ പന്തളം മണികണ്ഠനാൽത്തറ കവലയ്ക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

പൂഴിക്കാട് ചാരുനിൽക്കുന്നതിൽ ഹരികുമാറിന്റെയും മണിയുടെയും മകൻ എച്ച്. വിഷ്ണു(ഉണ്ണി-34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടയ്ക്കാട് ഉളമയിൽ ശരത്തിന്(35) നിസ്സാര പരുക്കേറ്റു. വ്യാഴം രാത്രി പത്തോടെയാണ് അപകടം. കുളനടയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തുമടങ്ങുകയായിരുന്നു ഇരുവരും.

ചെങ്ങന്നൂർ ഭാഗത്ത് നിന്നു തിരുവനന്തപുരത്തക്ക് വന്ന ബസ് സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു. കെട്ടിടനിർമാണത്തൊഴിലാളിയായിരുന്നു വിഷ്ണു. ഭാര്യ: അഖില. മക്കൾ: ജ്യോതിഷ്, ആദിഷ്. സംസ്‌കാരം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിയുടെ ആക്രമണത്തിൽ എസ് ഐയ്ക്ക് പരുക്ക്.

റാന്നി: പീഡനക്കേസ് പ്രതിയുടെ ആക്രമണത്തിൽ എസ്ഐയ്ക്ക് പരുക്ക്. റാന്നി പൊലീസ് സ്റ്റേഷൻ എസ് ഐ മനുവിന് ആണ് പരുക്കേറ്റത്. വടശേരിക്കരയ്ക്കും മാടമണിനും മധ്യേയുള്ള കള്ള് ഷാപ്പിൽ ഇന്ന് വൈകിട്ട് ആണ് സംഭവം നടന്നത്....

സ്ത്രീകളുടെ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന

ആലപ്പുഴ : സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന. ഭൂമിക്കടിയിൽ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്...
- Advertisment -

Most Popular

- Advertisement -