Monday, September 14, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ സപ്താഹ...

ചക്കുളത്തുകാവിൽ സപ്താഹ യജ്ഞം സമാപിച്ചു: മണിരഥ സമർപ്പണം നടന്നു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ടു നോയമ്പ് മഹോത്സത്തോടനുബന്ധിച്ച് നടന്നുവന്ന സപ്താഹ യജ്ഞ്ഞം സമാപിച്ചു. ചക്കുളത്തമ്മ ഭക്തനായ തോമസ് സ്റ്റിഫൻ വഴിപാടായി നൽകിയ മണിരഥ സമർപ്പണം നടന്നു. ശില്പസൗന്ദര്യത്തോടെ അതിമനോഹരമായി പണികഴിപ്പിച്ച ഈരഥം ഏട്ടുകൈകളൊടു കൂടിയ ആയുധധാരിയായ ആദിപരാശക്തി ദുർഗ്ഗാദേവിയുടെ പഞ്ചലോഹ വിഗ്രഹമാണ് മണി രഥത്തിൽ പ്രതിഷ്ടിച്ചിട്ടുള്ളത്.

ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം വഹിച്ചു. മുഖ്യ കാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ചക്കുളത്തമ്മ മാത്യു സമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

26 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ  27 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം മാധ്യമവിചാരം പരിപാടി നടന്നു

അയിരൂർ : 113-ാമത്  ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം  മാധ്യമവിചാരം പരിപാടി നടന്നു.മംഗളം മുൻ സ്പെഷൽ കറസ്പോണ്ടൻ്റ്  സജിത്പരമേശ്വരൻ സംയോജകനായ പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകർ പങ്കെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക...

സ്വീപ്പ്: തിരഞ്ഞെടുപ്പ് പ്രശ്‌നോത്തരിയില്‍ എടത്വ സെന്റ്. അലോഷ്യസ് കോളേജിന് ഒന്നാം സ്ഥാനം

അലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ ബോധവത്കരണ പരിപാടി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളിലെ  വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മത്സരം...
- Advertisment -

Most Popular

- Advertisement -