Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsഎഴുത്തച്ഛൻ പുരസ്കാരം എൻ.എസ്....

എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന് സമ്മാനിച്ചു

തിരുവനന്തപുരം : തന്റെ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഔദ്യോഗിക ജീവിതത്തിലും സാഹിത്യത്തിന്റെകൈത്തിരി എൻ.എസ്. മാധവൻ കെടാതെ സൂക്ഷിച്ചു. നവീന കഥയുടെ ഉണർവും ഊർജവും അദ്ദേഹത്തിന്റെ എഴുത്തുകളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശസ്തി പത്രം വായിച്ചു. ആന്റണി രാജു എം എൽ എ ആശംസകളർപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ നന്ദിയും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി വാങ്ങുന്നതിൽ ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം : വൈദ്യുതി വാങ്ങുന്നതിൽ ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന്...

ടാർ വില കുത്തനെ കൂട്ടിയത് കാരണം റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും പ്രതിസന്ധിയിൽ

പത്തനംതിട്ട : ടാർ വില കുത്തനെ കൂട്ടിയത് കാരണം ജില്ലയിൽ റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും കടുത്ത പ്രതിസന്ധിയിലേക്ക്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിന്റെ മറവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ ടാറിന്റെ വില കുത്തനെ കൂട്ടിയതാണ് കരാറുകാരെയും...
- Advertisment -

Most Popular

- Advertisement -