Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാന്നാറിന്റെ പടിഞ്ഞാറൻ...

മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം കയറിത്തുടങ്ങി

ആലപ്പുഴ: മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പമ്പാ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. മാന്നാർ പഞ്ചായത്തിലെ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ, മണപ്പുറം എന്നീ പ്രദേശങ്ങൾ പൂർണ്ണമായും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

പാവുക്കര, വള്ളക്കാലി ഭാഗങ്ങളിലെ ഇടറോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പമ്പാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മാന്നാർ കുരട്ടിക്കാട് ആംബുലൻസ് പാലത്തിന്റെ പരുമല ഭാഗത്തെ അപ്രോച്ച് റോഡിൽ വെള്ളം കയറി.

ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പ്രതിസന്ധിയിലായിട്ടുണ്ട്. വരും മണിക്കൂറുകളിൽ ജലനിരപ്പ് ഇനിയും ഉയർന്നേക്കുമെന്ന മുന്നറിയിപ്പ് തീരദേശവാസികളെ  ആശങ്കയിലാക്കീട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്‌

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷം രൂപ അപകട ഇൻഷുറൻസ്‌ ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക്‌ ചെയ്യുന്ന തീർഥാടകർക്കും സ്ഥിരം, താൽക്കാലിക ജീവനക്കാർക്കുമാണ്‌ ഇൻഷുറൻസ്‌ പരിരക്ഷ...

സ്കൂൾ കലോത്സവം നാളെ സമാപിക്കും

തിരുവനന്തപുരം : 63ാമത് സ്കൂൾ കലോത്സവം നാളെ സമാപിക്കും. സ്വര്‍ണ്ണക്കപ്പിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാളെ വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി...
- Advertisment -

Most Popular

- Advertisement -