Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമരത്തിൻ്റെ  ശിഖരം...

മരത്തിൻ്റെ  ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം. 49 കാരനെ സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന

പത്തനംതിട്ട : മരത്തിൻ്റെ മുകളിലെ ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം സംഭവിച്ച  49 കാരനെ മരത്തിൽ നിന്ന് സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന. വി – കോട്ടയം അന്തിച്ചന്ത ജംഗ്ഷന് സമീപം എൻ. ജെ. സ്പൈസസ് എന്ന സ്ഥാപനത്തിൻ്റെ വളപ്പിൽ നിന്ന തേക്ക് മരശിഖരം മുറിച്ചു നീക്കുന്നതിനിടെ കുമ്മണ്ണൂർ തടത്തരികിൽ ചരിവുകാലായിൽ ജലീലിന് ആണ് പക്ഷാഘാതം ഉണ്ടായത്.

മലയാലപ്പുഴ സ്വദേശി പ്രസാദ് എന്ന ആളും സഹായത്തിനുണ്ടായിരുന്നു. മുകളിൽ കയറി ശിഖരം മുറിക്കുന്നതിനിടെയാണ് ജലീലിന് പക്ഷാഘാതം വന്നത്. ശരീരത്തിൻ്റെ ഇടതുവശം തളർന്ന് അവശനായ ജലീലിനെ പ്രസാദ് മരത്തിൽ പിടിച്ചു കെട്ടി സുരക്ഷിതനാക്കി. തുടർന്ന് പത്തനംതിട്ട ഫയർ ഫോഴ്സിൽ സ്ഥാപനത്തിൻ്റെ ജീവനക്കാർ വിവരം അറിയിച്ചു.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ എ. സാബുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എ.പി.ദില്ലു, എസ്. സതീശൻ, എസ്. ശ്രീകുമാർ എന്നിവർ മരത്തിന് മുകളിൽ കയറി ജലീലിനെ വലയിലേക്ക് മാറ്റി താഴെ ഇറക്കി.  ഫയർ ഫോഴ്സിൻ്റെ വാഹനത്തിൽ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി : നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു : മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.3 തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ കോടതിയുടെ നടപടി. സമന്‍സും...

കനത്ത മഴയും കാറ്റും: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ...
- Advertisment -

Most Popular

- Advertisement -