Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസ് കടലിടുക്ക്...

ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരും : നിലപാട് വ്യക്തമാക്കി മൊജ്തബ ഖമേനി

ന്യൂഡൽഹി: ഇറാന്റെ  പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ ആയത്തുള്ള മൊജ്തബ ഖമേനിയുടെ ആദ്യ ഔദ്യോഗിക സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. കഴിഞ്ഞ ഞായറാഴ്ച രാജ്യത്തിന്‍റെ അത്യുന്നത പദവിയിലേക്ക് നിയമിതനായതിന് ശേഷം ആദ്യമായാണ് മൊജ്തബ ഖമേനിയിൽ നിന്നുള്ള ഒരു പ്രതികരണം വരുന്നത്. സ്ഥാനാരോഹണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ നിലവിലെ അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ച് മാധ്യമങ്ങളിലൂടെ തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ആദ്യ സന്ദേശത്തിൽ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത മൊജ്തബ, ഇറാന്‍റെ ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന നിലപാട് വ്യക്തമാക്കി.

ഇറാൻ അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നുവെന്നും അമേരിക്കൻ താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. മൊജ്താബ ഖമേനിയുടെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ അദ്ദേഹത്തിന്‍റെ കൈപ്പടയിലുള്ള ഒരു കുറിപ്പാണ് ആദ്യം പുറത്തുവന്നത്.

ഇറാന്‍റെ ചരിത്രത്തിലെ പരമോന്നത നേതാക്കളുടെ പേരുകൾക്കൊപ്പമാണ് മൊജ്താബയുടെ പേരും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാന്‍റെ പ്രഥമ നേതാവ് റൂഹുള്ള ഖമേനി, തുടർന്ന് വന്ന അലി ഖമേനി എന്നിവരുടെ പേരുകൾക്ക് താഴെയായാണ് മൊജ്താബ ഖമേനിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോയിലിരുന്ന് വിദേശമദ്യക്കച്ചവടം നടത്തിയ ഡ്രൈവർ അറസ്റ്റിൽ

കോഴഞ്ചേരി : സ്വന്തം  ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവർ കോയിപ്രം പോലീസിന്റെ പിടിയിലായി.ഇയാളിൽ നിന്ന് വിദേശമദ്യവും, വിൽപ്പന നടത്തിക്കിട്ടിയ പണവും പിടികൂടി, ഓട്ടോയും കസ്റ്റഡിയിലെടുത്തു. കോയിപ്രം കുറവൻകുഴി വള്ളിപ്പറമ്പിൽ...

ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം : ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടി‌യെന്ന് പരാതി

ആലപ്പുഴ : ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി .ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടിവെച്ചെന്നാണ് ആരോപണം .ഓട്ടോ ഡ്രൈവറായ തുറവൂര്‍ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയാണ് പരാതിക്കാരൻ. 63 ദിവസത്തിന് ശേഷം സ്വകാര്യ...
- Advertisment -

Most Popular

- Advertisement -