Monday, November 2, 2026
No menu items!

subscribe-youtube-channel

HomeUncategorizedമണിയാർ ബാരേജിന്റെ...

മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്ക്കുന്ന സാഹചര്യത്തിൽ മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശത്ത്  മഴ തുടരുന്നതിനാൽ മണിയാർ ബാരേജിലെ ജലനിരപ്പ്  34.62 മീറ്ററായി ക്രമീകരിക്കേണ്ടി വരും. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 100 സെ.മി എന്ന തോതിൽ ഉയർത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം.

ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 50 സെ.മി. വരെ ജലനിരപ്പ് ഉയരുമെന്നുള്ള സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാർ,പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രതാ പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്: ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 29 വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എക്സിറ്റ് പോളുകള്‍...

എൻ എസ് എസ് നേതൃത്വത്തിനെതിരെ വൈക്കത്ത് മന്നം ആത്മാഭിമാന സദസ്സ്

കോട്ടയം: പെരുന്ന എൻ എസ് എസ് നേതൃത്വത്തിനെതിരെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് വൈക്കത്ത് മന്നം ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. എൻഎസ്എസിൽ യോഗ്യതയാ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധു നിയമനവും കമ്പനി ചട്ടം കാറ്റിൽ പറത്തി...
- Advertisment -

Most Popular

- Advertisement -