Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsടാർ വില...

ടാർ വില കുത്തനെ കൂട്ടിയത് കാരണം റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും പ്രതിസന്ധിയിൽ

പത്തനംതിട്ട : ടാർ വില കുത്തനെ കൂട്ടിയത് കാരണം ജില്ലയിൽ റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും കടുത്ത പ്രതിസന്ധിയിലേക്ക്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിന്റെ മറവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ ടാറിന്റെ വില കുത്തനെ കൂട്ടിയതാണ് കരാറുകാരെയും പൊതുമരാമത്ത് വകുപ്പിനെയും ഒരുപോലെ വലയ്ക്കുന്നത്.

​അടുത്തിടെ ടൺ ഒന്നിന് ആയിരക്കണക്കിന് രൂപയുടെ വർധനവാണ് എണ്ണക്കമ്പനികൾ വരുത്തിയത്. റീ-ടാറിംഗും അറ്റകുറ്റപ്പണികളും നടക്കേണ്ട സീസണിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായ ഈ വിലവർധനവ് മൂലം മുൻപ് ഏറ്റെടുത്ത പ്രവൃത്തികൾ പോലും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് കരാറുകാർ.

മുൻപ് നിശ്ചയിച്ച തുകയ്ക്ക് റോഡ് പണി പൂർത്തിയാക്കുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുമെന്ന് കരാറുകാർ ചൂണ്ടിക്കാണിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും റോഡ് പ്രവൃത്തികളുടെ വകയിരുത്തിയ തുക തികയാതെ വരുന്നത് നിർമ്മാണ പ്രവൃത്തികൾ അനിശ്ചിതത്വത്തിലാക്കും. മഴക്കാലത്തിന് ശേഷം തകർന്നുകിടക്കുന്ന പ്രധാന പാതകളുടെയും ഗ്രാമീണ റോഡുകളുടെയും പുനരുദ്ധാരണം ഇതോടെ കൂടുതൽ വൈകാൻ സാധ്യതയുണ്ട്.

​വിലക്കയറ്റം മൂലം നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കേണ്ട സാഹചര്യം ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കരാറുകാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ടാറിന്റെ തറവില നിശ്ചയിക്കുകയോ, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി വില നിയന്ത്രിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : മുൻ ദേവസ്വം ബോർഡ് മെമ്പർ വിജയകുമാർ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് മെമ്പർ വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എൻ.വിജയകുമാർ. കെ.പി. ശങ്കർദാസ്...

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5 കോഴിക്കോട് 4, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും...
- Advertisment -

Most Popular

- Advertisement -