Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനവോത്ഥാന മുന്നേറ്റത്തിൽ...

നവോത്ഥാന മുന്നേറ്റത്തിൽ ക്രൈസ്തവരുടെ പങ്ക് വിസ്മരിക്കരുത് : ആർച്ച് ബിഷപ്പ് മാർ സേവേറിയോസ്

തിരുവല്ല : സമാനതകൾ ഇല്ലാത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ നീതിയുടെ ശബ്ദമായി നിലകൊള്ളണമെന്നും  ക്നനായ സമുദായ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ.

വൈ.എം.സി.എ സബ് – റീജൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിൻ്റെ നവോത്ഥാന മുന്നേറ്റത്തിൽ ക്രൈസ്തവരുടെ പങ്ക് ആർക്കും മായിച്ച് കളയാൻ സാധിക്കില്ലെയെന്നും, നന്മയുടെ നീലാകാശത്ത് കാർമേഘങ്ങൾ പതിഞ്ഞാലും അല്പ നേരത്തേക്ക് ഉള്ളൂയെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറാർ റെജി ജോർജ് മുഖ്യപ്രഭാഷണം നടത്തി.

വെസ്റ്റേൺ ഇന്ത്യാ റീജൻ ചെയർമാൻ ജേക്കബ് റ്റി.സി, റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, മധ്യമേഖല കോ ഓർഡിനേറ്റർ എബി ജേക്കബ്, ലീഗൻ ബോർഡ് ചെയർമാൻ അഡ്വ. മാത്യു ജോസഫ്, റീജണൽ സമിതിയംഗങ്ങളായ അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജോ ഇലഞ്ഞിമൂട്ടിൽ, മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി ജോൺ അഡ്വ. നിധിൻ കടവിൽ, തിരുവല്ല വൈഎംസിഎ പ്രസിഡൻ്റ് പ്രൊഫ. ഇ. വി തോമസ്, സബ് – റീജൻ മുൻ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജൂബിൻ ജോൺ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, ജോൺ മാത്യു, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 10-07-2026 Suvarna Keralam SK-60

1st Prize Rs.1,00,00,000/- RX 114068 (KANJANAGADU) Consolation Prize Rs.5,000/- RN 114068 RO 114068 RP 114068 RR 114068 RS 114068 RT 114068 RU 114068 RV 114068 RW 114068 RY 114068 RZ 114068 2nd Prize Rs.30,00,000/- RU 713826 (PUNALUR) 3rd...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് എന്ന ട്രേഡില്‍ ഒഴിവുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈഴവ/ബില്ലവ/ തിയ്യ വിഭാഗത്തില്‍പ്പെട്ട നിശ്ചിത...
- Advertisment -

Most Popular

- Advertisement -