Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅപകടത്തിൽപ്പെട്ട യുവാവിന്...

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി മുഖ്യമന്ത്രി: പരിക്കേറ്റയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം സംഭവിച്ചത്. കൊച്ചിയിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്.
രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവ് റോഡിൽ മുഖമടിച്ചുവീണ് പരിക്കേറ്റിരുന്നു. അപകടം കണ്ട ഉടൻ തന്നെ മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തിറങ്ങി. പരിക്കേറ്റയാളെ ആശുപത്രിയിലാക്കാൻ മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നൽകി. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റയാളെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കയറ്റി.

സുരക്ഷാ ഉദ്യോഗസ്ഥരോട് മറ്റൊരു പൈലറ്റ് വാഹനത്തിന്റെ ആവശ്യമില്ലെന്നും താൻ ഒറ്റക്ക് പൊക്കോളാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന്, അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരോട് ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്

ശബരിമല : ശബരിമല പാതയിൽ മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്. സഞ്ജു (29) എന്ന തീർഥാടകനാണ് തലയ്ക്ക് പരുക്കേറ്റത്. ചന്ദ്രാനന്ദൻ റോഡ് വഴി ഇന്ന് സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ്  ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു....

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ ഉടനെ നികത്തും- മന്ത്രി കെ മുരളീധരൻ

ആലപ്പുഴ: ഗവ. റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട്...
- Advertisment -

Most Popular

- Advertisement -