Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമാര്‍ച്ച് 1...

മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് വേനൽ മഴ  44 ശതമാനം കുറവ്

കോട്ടയം: കേരളത്തിൽ വേനല്‍ മഴക്കാലം രണ്ടുമാസം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത് 44 ശതമാനം കുറവു മഴ. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് 140 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടസ്ഥാനത്തു ഇത്തവണ ലഭിച്ചത് 78.4 മില്ലിമീറ്റര്‍ മാത്രം. 2025-ൽ ഇതേ കാലയളവില്‍ ലഭിച്ചത് 192 മില്ലിമീറ്ററാണ്. ലഭിക്കേണ്ടതിലും 37 ശതമാനം കൂടുതലായിരുന്നു.

2024-ല്‍ 63 ശതമാനം മഴക്കുറവുണ്ടായി. 53 മില്ലിമീറ്ററാണ് പെയ്തത്. ഇക്കുറി പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. 11 ശതമാനം അധിക മഴ (280 മില്ലിമീറ്റര്‍) കിട്ടി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 100 മില്ലീമീറ്ററിലധികം മഴപ്പെയ്‌ത്തുണ്ടായി. ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട് (27 മില്ലിമീറ്റര്‍), മലപ്പുറം (31 മില്ലി മീറ്റര്‍), കാസര്‍കോട് (35.6 മില്ലിമീറ്റര്‍) ജില്ലകളിലാണ്.

എന്നാൽ സംസ്ഥാനത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട വേനല്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് . ഈ മാസം പകുതിക്കു ശേഷം അറബിക്കടലില്‍ കാറ്റിന്റെ ദിശയില്‍ മാറ്റ (പടിഞ്ഞാറന്‍ കാറ്റ്) മുണ്ടാകും. മെയ് അവസാനത്തോടെ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ എത്തുമെന്നാണ് പ്രാഥമിക സൂചനയെന്നും അവർ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യൂത്ത് കോൺഗ്രസ് സംസ്ഥാന സോഷ്യൽ മീഡിയ കോ- ഓർഡിനേറ്റർമാരെ നിയമിച്ചു

കോട്ടയം: യൂത്ത് കോൺഗ്രസ് സംസ്ഥാന സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർമാരെ നിയമിച്ചു. 11 പേരെയാണ് കോ ഓർഡിനേറ്റർമാരായി നിയമിച്ചത്. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി അരുൺ മർക്കോസ്, നിർമ്മൽ ജയറാം, ചാൾസൺ ചാക്കോ, അഡ്വ.ആർ.ടി...

സെക്കൻഡ് ഹാൻഡ് കാർ വിൽപ്പനയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

കോട്ടയം: സെക്കൻഡ് ഹാൻഡ് കാർ വിൽപ്പനയുടെ പേരിലുള്ള ഓൺലൈൻ തട്ടിപ്പിൽ നിന്നും കോട്ടയം സ്വദേശികൾ രക്ഷപെട്ടു. സെക്കൻഡ് ഹാൻഡ് ബെലോനോ വിൽപ്പനയ്ക്ക് ഉണ്ട് എന്ന് കാട്ടി സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയാണ് തട്ടിപ്പിന്...
- Advertisment -

Most Popular

- Advertisement -