Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ ബാലവേലയ്ക്ക്...

കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി : 2 പേർ അറസ്റ്റിൽ

കൊച്ചി : ബാലവേലക്കായി ബിഹാറിൽ നിന്ന് എത്തിച്ച ഒൻപത് കുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തി. കുട്ടികളെ കൊണ്ടുവന്ന ബീഹാർ സ്വദേശിയായ ഡബ്ലുനാഥ്, സുനിൽ മോണ്ടൽ എന്നിവവരെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടികളെ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു.

. പതിവ് പരിശോധനയ്ക്കിടയിലാണ് പാറ്റ്‌ന-എറണാകുളം എക്സ്പ്രസ്സിൽ എത്തിയ കുട്ടികളെ ആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.മണിക്കൂറിൽ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. 14 വയസ്സുള്ള എട്ടു കുട്ടികളെയും 17 വയസ്സുള്ള ഒരു കുട്ടിയേയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി .കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കി കുട്ടികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ വലിയ പടയണി ഇന്ന്  സമാപിക്കും

തിരുവല്ല : ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ ഇന്ന് (26) സമാപിക്കും. സമാപന പടയണി ചടങ്ങുകൾ  രാത്രി ആരംഭിച്ച് നാളെ (27) പുലർച്ചെ അവസാനിക്കും. നാളെ പുലർച്ചെയോടെ 1001...

റഷ്യൻ യുവാവിന്റെ നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി ബസ് കണ്ടക്ടർ

പത്തനംതിട്ട : യാത്രയ്ക്കിടെ ബസിൽ നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിക്കില്ലെന്നു കരുതിയ റഷ്യൻ യുവാവിന് ആശ്വാസമായി ബസ് ജീവനക്കാരന്റെ സത്യസന്ധതയും നാട്ടുകാരുടെ സഹായവും. ഏറെ നേരം ആശങ്കയിലായ യുവാവിന് ഒടുവിൽ ബാഗ് തിരികെ...
- Advertisment -

Most Popular

- Advertisement -