Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസാമൂഹിക മാധ്യമ...

സാമൂഹിക മാധ്യമ നിരോധനം ; നേപ്പാളില്‍ ജെന്‍ സി പ്രതിഷേധം : 10 മരണം

കഠ്മണ്ഡു : സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെതിരെ നേപ്പാളിലുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ 10 മരണം.അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നട‌ത്തിയ വെടിവയ്പിലാണ് 10 പേർ മരിച്ചത്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു .രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികൾ നടക്കുകയാണ്.

സമൂഹമാധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങൾ റജിസ്റ്റർ ചെയ്യണമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു .രജിസ്റ്റർ ചെയ്യാതിരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, എക്‌സ്, ലിങ്ക്ഡ്ഇന്‍ തുടങ്ങി 26 സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ ഈ മാസം 4 ന് സര്‍ക്കാര്‍ നിരോധിച്ചു .ഇതിന് പിന്നാലെയാണ് യുവാക്കള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നാണ് പ്രക്ഷോഭകർ പറയുന്നത് .പ്രക്ഷോഭം നേരിടാൻ നേപ്പാൾ സർക്കാർ പ്രധാന നഗരങ്ങളിൽ സൈന്യത്തെ ഇറക്കിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്ത് സദ്ഭരണത്തിന് തുടക്കം കുറിച്ചത് വാജ്പേയി : ഗവർണർ

തിരുവനന്തപുരം :  ഭാരതത്തിൽ സദ്ഭരണത്തിന് തുടക്കം കുറിച്ച നേതാവാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെന്ന്  ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അനുസ്മരിച്ചു. വാജ്പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേർണൻസ് ഡേ’ ആയി ആചരിക്കുന്നതിന്റെ...

നദികളിൽ ജലനിരപ്പ് ഉയരുന്നു: ജാഗ്രത പാലിക്കണമെന്ന് അധികൃതർ

പത്തനംതിട്ട: മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. മണിമല നദിയിലെ  ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിൻറെ വള്ളംകുളം...
- Advertisment -

Most Popular

- Advertisement -