Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വച്ഛതാ ഹി...

സ്വച്ഛതാ ഹി സേവ: ആലപ്പുഴ ബീച്ചിൽ മെഗാ ക്ലീനിങ് സംഘടിപ്പിച്ചു: 600 കിലോ അജൈവ മാലിന്യം ശേഖരിച്ചു

ആലപ്പുഴ: സ്വച്ഛതാ ഹി സേവ 2025 കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ‘സ്വച്ഛോത്സവം’ മെഗാ ക്ലീനിങ് പരിപാടി സംഘടിപ്പിച്ചു. മെഗാ ബീച്ച് ക്ലീനിങ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

1500 പേർ പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ 600 കിലോ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു. സെപ്റ്റംബർ 17 ന് ആരംഭിച്ച കാമ്പയിൻ നവംബർ ഒന്ന് വരെ തുടരും. പരിപാടിയിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഐടിബിപി സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, എൻസിസി, എൻഎസ്എസ്, മലിനീകരണ നിയന്ത്രണ ബോർഡ് അംഗങ്ങൾ, നഗരസഭ പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് ബീച്ചുകളിലും ശുചീകരണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്‌യു നേതാക്കളെ കൈയാമ ചെയ്ത സംഭവം : രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കെഎസ്‌യു നേതാക്കളെ കൈയാമം ചെയ്ത സംഭവത്തിൽ  തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പോലീസ് നടപടിക്കെതിരേ രൂക്ഷവിമർശനവുമായി Opposition Leader V.D. Satheesan. സംഭവത്തിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം...

തമിഴ്നാട് മന്ത്രി ശേഖർ ബാബു ദർശനം നടത്തി

ശബരിമല: തമിഴ്നാട് ഹിന്ദു മത,  ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു ഞായറാഴ്ച വൈകിട്ട് ശബരിമലയിൽ ദർശനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ കൂടെ...
- Advertisment -

Most Popular

- Advertisement -