Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKollamഒരു കുടുംബത്തിലെ...

ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസ്ന് ഒന്നുമില്ല: കെ ബി ഗണേഷ് കുമാർ

കൊട്ടാരക്കര: ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസ്ന് ഒന്നുമില്ലെന്ന് കെ ബി ഗണേഷ് കുമാർ. എൻഎസ്എസ്സി നെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ഏത് അലവലാതികൾക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റ്. നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനന്ദിക്കുന്നു. അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്‍റെ  കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല.

മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റായി കെ.ബി ഗണേഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാധനങ്ങളുടെ വിലക്കയറ്റം ; ഒരാഴ്ചയ്ക്കിടെ പലതിനും ഇരട്ടിയിലധികം വർധന

പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ താളംതെറ്റിക്കുന്നു. അരി മുതൽ പച്ചക്കറികൾ വരെ വില വർധിച്ചതോടെ അടുക്കളച്ചെലവ് നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലാണ് കുടുംബങ്ങൾ. ഒരാഴ്ചയ്ക്കിടെ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിലയിൽ...

ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി : രാജസ്ഥാൻ സ്വദേശി പിടിയിൽ

ജയ്‌പൂർ : ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി ചാരപ്രവർത്തനം നടത്തിയ രാജസ്ഥാൻ സ്വദേശി പിടിയിൽ .34 വയസ്സുകാരനായ കാസിമിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഈ...
- Advertisment -

Most Popular

- Advertisement -