Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiനെടുങ്കണ്ടം ഇരട്ടക്കൊലപാതകം...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം : പ്രതി സജി കുറ്റം സമ്മതിച്ചു

ഇടുക്കി : നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി കുറ്റം സമ്മതിച്ചു. സഹോദരന്‍റെ മാനസിക പീഡനവും വസ്തു തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി.ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജിയുമായി തർക്കമുണ്ടായി .തുടർന്ന് പ്രതി റെജിയെ മർദിച്ചശെഷം കസേരയിൽ ഇരുത്തി പിന്നിൽ നിന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. സഹോദരനെ കൊന്നത് അമ്മ കണ്ടതിനാൽ മേരിക്കുട്ടിയെ മുഖത്തിടിച്ചും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു വച്ച ശേഷം മൂന്നാം ദിവസം അർധ രാത്രിക്ക് ശേഷം പ്രതി കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തിന് ശേഷവും സജി ഇതേ വീട്ടിൽ തന്നെ താമസം തുടരുകയായിരുന്നു. എട്ട് വർഷം മുൻപ് കാണാതായ സജിയുടെ പിതാവ് മാത്യുവിനായുള്ള അന്വേഷണവും പോലീസ് വീണ്ടും സജീവമാക്കിയിട്ടുണ്ട്. പ്രതിയുമായി പോലീസ് ഇന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി ; മകന് ഗുരുതര പരിക്ക്

കൊച്ചി : പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു .മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ ചന്ദ്രൻ ,ഭാര്യ അംബിക എന്നിവരാണ് മരിച്ചത് .ഇവരുടെ മകൻ സനലിനെ ഗുരുതര പരിക്കുകളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജ്...

ബോംബ് ഭീഷണി : മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും പരിശോധന

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുമാണ് ബോംബ് ഭീഷണി. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തകർക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ...
- Advertisment -

Most Popular

- Advertisement -