Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവയനാട് തുരങ്കപാതയ്ക്കു...

വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

കോഴിക്കോട് : വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു .25 വ്യവസ്ഥകളോടെയാണ് അനുമതി.മല തുരക്കുമ്പോൾ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴ ഉണ്ടായാൽ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങൾ രണ്ടു ജില്ലകളിലും വേണം.മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക.അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക തുടങ്ങിയ നിബന്ധനകളാണ് നിശ്ചയിച്ചിരിക്കുന്നത്.മാര്‍ച്ച് ഒന്നിന് ചേര്‍ന്ന യോഗത്തില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിക്ക് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതുയോഗവും ക്രിസ്തുമസ് പുതുവത്സരആഘോഷവും

തിരുവല്ല: നാഷണൽ എക്സ്- സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി ആന്റ്  മഹിളാവിംഗിൻ്റെ  നേതൃത്വത്തിൽ പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടന്നു. നാരങ്ങാനം സെൻ്റ് തോമസ് മർത്തോമപള്ളി വികാരി വി എസ് സക്കറിയ ഉദ്ഘാടനം...

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ; മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേത്യത്വം നൽകും

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി...
- Advertisment -

Most Popular

- Advertisement -