Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKaviyoorമുണ്ടിയപ്പള്ളി സി...

മുണ്ടിയപ്പള്ളി സി എം എസ് ഹൈസ്കൂളിൽ നവീകരിച്ച സ്കൂൾ മൈതാനം തുറന്നു

കവിയൂർ: സമൂഹത്തെ മാറ്റിമറിച്ചവരാണ് ക്രൈസ്തവ മിഷനറിമാരെന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു. മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സമർപ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം .ഡി ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോൺ, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റേച്ചൽ വി. മാത്യു, ഇടവക വൈദിക സെക്രട്ടറി അനിയൻ. കെ .പോൾ, റവ. സി .വൈ. തോമസ് , റവ. ജോൺസൺ അലക്സാണ്ടർ,  പ്രധാനാധ്യാപിക പ്രിൻസമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ആനി എം. ജോസഫ്, അധ്യാപിക റോബി കെ. തോപ്പിൽ, മാനേജ്മെൻറ് കമ്മറ്റി അംഗം വിനു കെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു

ചടങ്ങിൽ കായിക പ്രതിഭകളായ ഫുട്ബോൾ താരം കെ. ടി. ചാക്കോ, അലക്സ് എബ്രഹാം, പ്രഫ. റെജിനോൾഡ് വർഗീസ്, ഹാൻഡ് ബോൾ താരം അക്ഷയ ആർ. നായർ ,സക്കറിയ ജോൺ ,സി ജേക്കബ്, എം. എം. മാത്യു ,മാത്യു ചെറിയാൻ എന്നിവരെ ആദരിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട് : മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ശനി രാത്രി പത്തോടെയാണ് പുലി കുടുങ്ങിയത്. ടാപ്പിങ്‌ തൊഴിലാളികൾക്കു മുന്നിലേക്ക് പുലി ചാടിവീണതിനെത്തുടർന്ന്...

ശബരിമല സ്വർണക്കൊള്ള : എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി : ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു .അടച്ചിട്ട കോടതി മുറിയിലാണ് കേസ് ദേവസ്വം ബെഞ്ച് പരി​ഗണിച്ചത്.എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട്...
- Advertisment -

Most Popular

- Advertisement -