Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalസിക്കിമിലെ തുരങ്ക...

സിക്കിമിലെ തുരങ്ക അപകടം : മരണം 20 ആയി ; പാമ്പാടി സ്വദേശിയെ കാണാതായി

ഗാങ്ടോക്ക് : സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണം 20 ആയി.അഞ്ച് പേര്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. കാണാതായവരിൽ മലയാളിയും ഉണ്ട് .നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്.16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. അനീഷിൻ്റെ കുടുംബാംഗങ്ങൾ ഇതിനോടകം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ മണ്ണിടിച്ചിലുണ്ടായത് .സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് അപകടനം.മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ

കോട്ടയം : ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ. കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ(59) കൊന്ന കേസിലാണ് ഭർത്താവ് സാം കെ ജോർജിനെ(59) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇടുക്കി ഉടുമ്പന്നൂർ...

സ്റ്റുഡന്റ്സ് സേവിങ് സ്‌കീം : കോട്ടയം ജില്ല ഒന്നാമത്

കോട്ടയം: ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായുള്ള സ്റ്റുഡന്റ്സ് സേവിങ് സ്‌കീമിൽ സംസ്ഥാനത്ത് ഈ വർഷം ഏറ്റവുമധികം നിക്ഷേപം ലഭിച്ചത് കോട്ടയം ജില്ലയിൽ. കൂടുതൽ സ്‌കൂളുകളെ ചേർത്ത ജില്ലയും കോട്ടയമാണ്. ജില്ലയിൽ 862 സർക്കാർ,...
- Advertisment -

Most Popular

- Advertisement -