Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമലയിലെ നിത്യപൂജ...

ശബരിമലയിലെ നിത്യപൂജ : 10 വർഷത്തെ രേഖകൾ ഹാജരാക്കണം : ഹൈകോടതി

കൊച്ചി : ശബരിമല ക്ഷേത്രത്തില്‍ കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ നടന്ന നിത്യപൂജയുടെ സമ്പൂര്‍ണ്ണ രേഖകള്‍ പത്തു ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ നടന്ന ഗണപതി ഹോമം, അഷ്ടാഭിഷേകം, മഹാനിവേദ്യം ഉള്‍പ്പെടെയുള്ള പ്രധാന വഴിപാടുകളുടെ സമ്പൂര്‍ണ്ണ രേഖകള്‍ ഹാജരാക്കാനാണ് നിർദേശം .

സുനിൽ കുമാറോ (സുനിൽ സ്വാമി) മറ്റ് സ്പോൺസർമാരോ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ എന്നിവ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. കണക്കുകൾ പരിശോധിച്ച ഓഡിറ്റർമാരുടെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കണം. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്.കേസ് വീണ്ടും ഈ മാസം 19ന് പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പളളിയോട സേവാസംഘം ഭരണ സമിതി തിരഞ്ഞെടുപ്പ്: കെ.വി.സാംബദേവന്‍ നയിച്ച പാനലിന് സമ്പൂര്‍ണ വിജയം

ആറന്മുള: ആറന്മുള പളളിയോട സേവാസംഘത്തിന്റെ 2024-27 വര്‍ഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. സേവാസംഘം മുന്‍ പ്രസിഡന്റ് കെ.വി.സാംബദേവന്‍ നയിച്ച പാനലിന് സമ്പൂര്‍ണ വിജയം. 17 അംഗ ഭരണ സമിതിയിലേക്ക് ആണ് തിരഞ്ഞെടുപ്പ്...

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ചങ്ങനാശ്ശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളേജില്‍ വിവിധ അദ്ധ്യയന വിഷയങ്ങളില്‍ 2026-2027 വര്‍ഷത്തേയ്ക്കുള്ള ഡിഡി ഗസ്റ്റ് അദ്ധ്യാപകരുടെ (.male & female) നിയമനത്തിനുള്ള അപേക്ഷകള്‍ 2026 ഏപ്രില്‍ 16 വരെ സ്വീകരിക്കുന്നതാണ്. ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍...
- Advertisment -

Most Popular

- Advertisement -