Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsമാർ ഒസ്താത്തിയോസിൻ്റെ...

മാർ ഒസ്താത്തിയോസിൻ്റെ കബറിടത്തിലേക്ക് വാഹന തീർത്ഥയാത്ര

തിരുവല്ല: സാമൂഹിക നീതിയുടെ പ്രവാചകനും സ്നേഹത്തിൻ്റെ അപ്പോസ്തോലനുമായ ഡോ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ വാഹന തീർത്ഥയാത്ര ബഥനി അരമനയിൽ നിന്ന് മാവേലിക്കര സെൻ്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെൻ്ററിലേക്ക് നടത്തി.

തീർത്ഥയാത്രയുടെ  ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൻ ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസിന് പാതാക കൈമാറി നിർവ്വഹിച്ചു. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ  സജി മാമ്പ്രക്കുഴി, ജോജി പി തോമസ്, ഭദ്രാസന ജനറൽ സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസ്, ജോയിൻ്റ് സെക്രട്ടറി ജോജി ജോർജ്, കേന്ദ്ര സമിതിയംഗം അശ്വിൻ വി. റെജി എന്നിവർ പ്രസംഗിച്ചു.

ഭദ്രാസന ഭാരവാഹികളായ ചെറിയാൻ മണലിൽ, ജോയൽ വറുഗീസ്, പ്രവീൺ വർഗ്ഗീസ്, ഫിലിപ്പ് സ്കറിയ, ജേക്കബ് വർഗ്ഗീസ്, അനൂപ് തോമസ്, എബിൻ ഗീവർഗീസ്, സ്ലോമോ എം സി, അഖിലേഷ് വർഗീസ്, ജോബിൻ മാത്യു, ലിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മനുഷ്യൻ ഒരു കരുണയുമില്ലാതെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് –  കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിത്ത

പത്തനംതിട്ട : പ്രകൃതിയെയും സസ്യങ്ങളെയും സംരക്ഷിക്കണമെന്ന് വിശുദ്ധ വേദപുസ്തകത്തിലും ഹിന്ദു, ബുദ്ധ മതഗ്രന്ഥങ്ങളിലും പറയുന്നുണ്ടെങ്കിലും മനുഷ്യൻ ഒരു കരുണയുമില്ലാതെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന്  കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിത്ത അഭിപ്രായപ്പെട്ടു. വൈ എം...

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധയാണിത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 87 പൈസ വര്‍ധിച്ച് 98.64 രൂപയില്‍...
- Advertisment -

Most Popular

- Advertisement -