Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsദുരിതബാധിതരിൽ നിന്ന്...

ദുരിതബാധിതരിൽ നിന്ന് വായ്പാ തിരിച്ചടവ് പിടിച്ചു : ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം

വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്ക് നല്‍കിയഅടിയന്തര ധനസഹായത്തിൽ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം.അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നുമാണ് ബാങ്ക് ഇഎംഐ പിടിച്ചത്.

സംഭവത്തിൽ പ്രതിഷേധിച്ച് ബാങ്കിന്റെ കല്പറ്റ റീജിയണല്‍ ഓഫീസ് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും ഉപരോധിച്ചു. ഇതിനിടെ യൂത്ത് ലീഗ് പ്രവർത്തകർ ബാങ്ക് ഓഫിസിലേക്ക് കടന്നുകയറാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

സംഭവം വിവാദമായതോടെ ദുരന്തബാധിതരിൽനിന്ന് ഈടാക്കിയ തുക ഉടൻ തിരിച്ചുനൽകണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ : 30.67 ലക്ഷം രൂപ പിഴചുമത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ ഇതിനകം...

പ്രതിഷേധ സദസ്സ് നടത്തി

ചങ്ങനാശ്ശേരി : ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആശാസമര സഹായസമിതിയുടെ നേതൃത്വത്തില്‍ പായിപ്പാട് കവലയില്‍ പ്രതിഷേധ സദസ് നടത്തി. സമരസമിതി ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ കെപിസിസി നിര്‍വ്വാഹകസമിതിയംഗം ഡോ. അജീസ് ബെന്‍ മാത്യൂസ്...
- Advertisment -

Most Popular

- Advertisement -