Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന ചലച്ചിത്ര...

സംസ്ഥാന ചലച്ചിത്ര അവാർഡ് : മമ്മൂട്ടി മികച്ച നടൻ ,ഷംല ഹംസ നടി

തൃശൂര്‍ : 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു .മമ്മൂട്ടിയ്ക്ക് ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി .മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം ഏഴ് അവാര്‍ഡുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നേടി .

മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി.മികച്ച ഗായകൻ: ഹരിശങ്കർ,സെബ ടോമി മികച്ച പിന്നണി ഗായിക, വേടനാണ് മികച്ച ഗാനരചയിതാവ്. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി.

തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയോട് പിന്തുണ തെളിയിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

ചെന്നൈ : ടിവികെ നേതാവ് വിജയോട് 18 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് വീണ്ടും ആവർത്തിച്ച് തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കർ. തന്നെ രണ്ടാമതും സന്ദർശിച്ച വിജയോട് 118 എംഎൽഎമാരുടെ പിന്തുണാ കത്ത് ലഭിച്ച...

കളമശ്ശേരി കൂട്ടബലാത്സംഗം ; രണ്ടു പ്രതികൾ ഒളിവിൽ

കൊച്ചി : കളമശ്ശേരിയിൽ യുവതിയെ രണ്ട് ദിവസം തടങ്കലിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പ്രതികൾ ഒളിവിൽ .വയനാട് സ്വദേശിനിയായ 23 കാരിയും ഒരു യുവാവുമാണ് ഇനി പിടിയിലാകാനുള്ളത് .സംഭവവുമായി ബന്ധപ്പെട്ട് കൂനംതൈയിൽ...
- Advertisment -

Most Popular

- Advertisement -