Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യപിച്ചുണ്ടായ തർക്കത്തിനിടെ...

മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി

തൃശ്ശൂർ : തൃശൂർ വാടാനപ്പള്ളിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അടൂർ പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ അനിൽകുമാർ (40) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകൻ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രത്രി 11.30ഓടെയായിരുന്നു സംഭവം.

തൃത്തല്ലൂർ മൊളുബസാറിലെ ഗോഡൗൺ ഡ്രൈവർമാരാണ് ഇരുവരും. ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ വച്ച് മദ്യപിക്കുകയും അതിനിടയിൽ ഉണ്ടായ തർക്കത്തിൽ അനിൽകുമാറിനെ സുഹൃത്ത് കെട്ടിടത്തിൽ നിന്നും താഴേക്ക് തള്ളിയിടുകയുമായിരുന്നു. പിന്നാലെ ചാടിയ ഷാജു ചാക്കോ സമീപത്തുണ്ടായിരുന്ന കല്ലു കൊണ്ട് തലക്കും നെഞ്ചിലും ഇടിക്കുകയായിരുന്നു. പ്രതി തന്നെ ഉടമയേ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ എങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പനച്ചിക്കാട് ദേശീയ നൃത്തസംഗീതോത്സവത്തിൽ ‘നടനമാധുരി’ ശ്രദ്ധേയമായി

കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച അർഷാ ബൈജുവും സംഘവും അവതരിപ്പിച്ച ‘നടനമാധുരി’ നൃത്തപരിപാടി ശ്രദ്ധേയമായി. എറണാകുളം കാക്കനാട്ടിൽനിന്നുള്ള രേഷ്മ ജി....

പുതമൺപാലം  ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടത് : മന്ത്രി പി. എ.മുഹമ്മദ് റിയാസ്

പത്തനംതിട്ട: റാന്നി പുതമൺ പാലം പത്തനംതിട്ട ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാർ 2.63 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന...
- Advertisment -

Most Popular

- Advertisement -