Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewspandlamശബരിമല തീർഥാടനം...

ശബരിമല തീർഥാടനം : സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനം ഇന്നു മുതൽ ആരംഭിക്കും.

പന്തളം : ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനം ഇന്നു മുതൽ ആരംഭിക്കും. പുലർച്ചെ 5 മണി മുതൽ രാത്രി 8.30 വരെയാണ് ഭക്തർക്ക് ദർശനം ക്രമീകരിച്ചിരിക്കുന്നത്. വലിയ കോയിക്കൽ ധർമ ശാസ്താ ക്ഷേത്രത്തിലും ഒരുക്കങ്ങൾ പൂർത്തിയായി.

വൃശ്ചിക ഉത്സവത്തിൻ്റെ ഭാഗമായി അഷ്ടദ്രവ്യ ഗണപതി ഹോമവും ഉച്ചയ്ക്കു് 12 ന് അന്നദാനവും ഉണ്ടായിരിക്കും.  തീർഥാടകർക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്നു മുതൽ ദിവസവും രാത്രി 9 ന് പന്തളത്ത് നിന്നു പമ്പയിലേക്ക് കെ എസ് ആർടിസി സർവീസ് ആരംഭിക്കും. മണികണ്ഠനാൽത്തറ ക്ഷേത്രത്തിലും ഇന്ന് ഉച്ചയ്ക്ക് അന്നദാനം ഉണ്ട്. ഇവിടെ എമിനൻസ് കെട്ടിടത്തിൽ അയ്യപ്പ സേവാസമാജത്തിൻ്റെ നേതൃത്വത്തിൽ അന്നദാനവും കുടിവെള്ള വിതരണവും  തുടങ്ങും.

സേവാ കേന്ദ്രവും ഗുരുസ്വാമി സംഗമവും ഇന്ന് വൈകിട്ട് 5 ന് അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ പി.എൻ. നാരായണവർമ ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം : മുഖ്യമന്ത്രിക്ക് കത്ത് നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശബരിമലയിലെ സ്വർണക്കവർച്ചാ കേസിൽ സത്യം പുറത്തുകൊണ്ടുവരുന്നതിനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും...

ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വരുമാനവര്‍ധനവിന് പല വഴികള്‍...
- Advertisment -

Most Popular

- Advertisement -