ന്യൂഡൽഹി : ശ്രീരാമ കഥ ആധാരമാക്കിയുള്ള പുതിയ രാമായണം വരുന്നു. ലോകവ്യാപകമായി ഇതിന്റെ റിലീസ് നവംബർ 5-ന് നടക്കും. ഇതിന്റെ പ്രാഥമിക പ്രദർശനം ലോസ് ആഞ്ചലസിൽ നടന്നു. രാമായണത്തിനെ രണ്ടു ഭാഗങ്ങളാക്കി അതിൽ ആദ്യഭാഗമാണ് അഞ്ചിന് പ്രദർശിപ്പിക്കുന്നത്.
ദീപാവലിക്ക് തൊട്ടുമുമ്പാണ് റിലീസ്. ദൂരദർശന് വേണ്ടി രാമാനന്ദ സാഗർ ചെയ്ത ‘രാമായണം’ ആയിരുന്നു ജനഹൃദയങ്ങൾ കവർന്ന രാമായണം. 1987 ജനുവരിയിൽ തുടങ്ങി 1988 ജൂലൈ 31 വരെ രാമായണം സീരിയലായി ടെലിവിഷനിൽ വന്നിരുന്നു. അതിനുമുമ്പ് രാമായണത്തെ ആധാരമാക്കി ധാരാളം സിനിമ ഇറങ്ങിയിരുന്നെങ്കിലും, രാമായണത്തെ ഇത്രയധികം ജനങ്ങൾ ഉൾക്കൊണ്ട ഒരു ചിത്രമായി മാറിയത് രാമായണത്തിന്റെ ദൂരദർശൻ പ്രദർശനത്തോടുകൂടിയായിരുന്നു.
പുരാതനമായ ഒരു ഇതിഹാസത്തെ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയാൽ അവതരിപ്പിക്കുന്നതാണ് പുതിയ രാമായണം. ഏറ്റവും ഗംഭീരമായ ഒരു സ്‌ക്രീൻ പ്രസൻസ് ഈ രാമായണത്തിന് ഉണ്ടാകും. എല്ലാത്തരം സിനിമാ സങ്കൽപ്പങ്ങൾക്കും അതീതമായിട്ടാണ് ശബ്ദത്തിലും ചിത്രത്തിലും ചിത്രീകരണത്തിലും നടീനടന്മാരുടെ രീതിയിലും വന്നിരിക്കുന്ന ഒരു കൃത്യത. പ്രധാന കഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുന്ന രൺബീർ കപൂറും, സീതയായി വരുന്ന സായി പല്ലവിയും രാവണനെ അവതരിപ്പിക്കുന്ന യാഷും ഏറെ ശ്രദ്ധേയമായി അഭിനയിച്ചിരിക്കുന്നുവെന്നാണ് വിവരം.
4000 കോടി രൂപ മുതൽ മുടക്കിലാണ് രാമായണം രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. ആദ്യത്തെ ഭാഗം ‘റൈസ് ഓഫ് ദ ലെജൻഡ്’ എന്നാണ് പേര്. ഈ ഭാഗത്ത് രാവണന്റെ ഒരു അവതരണം വരെ – രാവണനെ പ്രത്യക്ഷത്തിൽ അവതരിപ്പിക്കുന്ന ഭാഗം വരെയാണ് ഇതിന്റെ ഒരു ആവിഷ്‌കാരം. ലങ്കാദഹനം ആദ്യത്തെ ഭാഗത്തുണ്ട്. പ്രീ-റിലീസ് ബുക്കിംഗ് ഏതാണ്ട് 40 കോടിയിലേറെ കഴിഞ്ഞു.





