Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsപൊലീസ് ഉദ്യോഗസ്ഥയുടെ...

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അൻപതിലധികം നായകൾ : അടിയന്തര യോഗം വിളിച്ച്‌ മേയർ വി വി രാജേഷ്

തിരുവനന്തപുരം : തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ നായ വളർത്തൽ പ്രശ്നത്തിൽ അടിയന്തര യോഗം വിളിച്ച്‌ മേയർ വി വി രാജേഷ്. ഇവർ വളർത്തുന്ന അൻപതിലധികം നായകൾ കാരണം പുറത്തിറങ്ങാൻ പോലുമാകാതെ ദുരിതത്തിലായിരുന്നു അയൽവാസികൾ.കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ മെറ്റിൽഡയുടെ വീട്ടിലെ നായകളാണ് അയൽവാസികൾക്ക് ഭീഷണിയായത്.

അയൽവാസികളുടെ പരാതിയിൽ നായകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മേയർ 17 ന് അടിയന്തര യോഗം വിളിച്ചു.നായ്ക്കൾക്ക് വാക്‌സിൻ നൽകി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ തേടുമെന്നും ഈ മാസം അവസാനിക്കുന്നതിന് മുമ്പ് തെരുവുനായ്ക്കളെ ഷെൽട്ടർ ചെയ്യുന്നതിനുള്ള ആദ്യഘട്ട നടപടികൾ കോർപ്പറേഷൻ ആരംഭിക്കുമെന്നും മേയർ അറിയിച്ചു. നായ്ക്കളെ വീട്ടിൽ നിന്ന് മാറ്റാൻ തയ്യാറാണെന്ന് പോലീസ് ഉദ്യോഗസ്ഥയും സമ്മതിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിലെ പാടശേഖരങ്ങൾക്ക് പമ്പിംഗ് സബ്സിഡിയായി 16.24 കോടി രൂപ അനുവദിച്ചു: മന്ത്രി പി.പ്രസാദ്

ആലപ്പുഴ: ആലപ്പുഴയിലെ പാടശേഖരങ്ങൾക്കുള്ള പമ്പിംഗ് സബ്സിഡി വിതരണത്തിനായി 16.24 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ വിതരണത്തിനായി അനുവദിച്ച 28 കോടി രൂപയിൽ ആലപ്പുഴയുടെ വിഹിതമാണിത്. 2023 വർഷം...

രാഹുല്‍ മാങ്കൂട്ടത്തിലിനായി വ്യാപക അന്വേഷണം

തിരുവനന്തപുരം : പീഡന പരാതിയെത്തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു .ഇതിനായി ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചു.രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന്...
- Advertisment -

Most Popular

- Advertisement -