Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേന്ദ്ര ബജറ്റില്‍...

കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന: മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയെന്ന് മന്ത്രി പി രാജീവ്. രാജ്യത്ത് ആദ്യമായി അതിവേഗ റെയില്‍ പദ്ധതിയുമായി വന്ന കേരളത്തെ ബജറ്റില്‍ പരിഗണിച്ചില്ല. പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്താതിരുന്നത് കടുത്ത വിവേചനമാണ്  പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

‘ബജറ്റ് നിരാശപ്പെടുത്തുന്നതാണ്. ബജറ്റില്‍ ഏഴ് അതിവേഗ റെയില്‍ പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതിവേഗ റെയില്‍ പദ്ധതിയുമായി കേന്ദ്രത്തിന്റെ അടുത്ത് ആദ്യമായി വന്നത് കേരളമാണ്. എന്നിട്ടും കേരളത്തെ പരിഗണിച്ചില്ല. അതിവേഗ റെയില്‍ സംവിധാനം സംസ്ഥാനം തന്നെ മുന്‍കൈയെടുത്ത് കേന്ദ്രത്തിന് നല്‍കിയിരുന്നു. ഇതിന് അംഗീകാരം നല്‍കിയില്ല.

എന്നാല്‍ പുതുതായി കേന്ദ്രം തന്നെ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ കേരളത്തെ ഉള്‍പ്പെടുത്താതിരുന്നത് കടുത്ത വിവേചനമാണ് പി രാജീവ് പറഞ്ഞു.

‘എയിംസ് ഇത്തവണയും നല്‍കിയില്ല. സ്ഥലത്തിന്റെ ലിസ്റ്റ് നല്‍കിയതാണ്. ആദ്യം മൂന്ന് സ്ഥലങ്ങളുടെ ലിസ്റ്റ് നല്‍കി. ഒരു സ്ഥലം കണ്ടെത്തി നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചപ്പോള്‍ വ്യവസായ വകുപ്പിന് ഏറെ ഡിമാന്‍ഡുള്ള കിനാലൂരിലുള്ള ഭൂമി ആരോഗ്യവകുപ്പിന് കൈമാറി. അപ്പോഴും എയിംസിനെ കുറിച്ച്‌ മാത്രമാണ് ചിന്തിച്ചത്. എന്നിട്ടും എയിംസ് നല്‍കിയില്ല.

നികുതി വിഹിതത്തില്‍ അര്‍ഹമായ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നു. അതും ലഭിച്ചില്ല. ധാതു ഖനന ഇടനാഴി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ് പി രാജീവ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഞ്ചാർ സാഥി : മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്രസർക്കാർ പിന്‍വലിച്ചു

ന്യൂഡൽഹി : സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ പിന്‍വലിച്ചു .സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ നൽകുന്ന...

ശബരിമല തീർത്ഥാടനം :  പരിശോധന സജീവമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ശബരിമല : ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ ആരോഗ്യത്തിൽ കരുതലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ സജീവം. തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ, പമ്പയിലെയും സന്നിധാനത്തെയും പ്രത്യേക ഭക്ഷ്യ...
- Advertisment -

Most Popular

- Advertisement -