Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiചൂടിന് ആശ്വാസമായി...

ചൂടിന് ആശ്വാസമായി പലയിടങ്ങളിലും വേനൽ മഴ ലഭിച്ചു

കൊച്ചി: വേനൽചൂടിന് ആശ്വാസമായി സംസ്ഥാനത്തെ പലയിടങ്ങളിലും വേനൽ മഴ ശക്തമായി. എറണാകുളത്ത് വിവിധ ഭാഗങ്ങളിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും മഴ ലഭിച്ചത്.  ശക്തമായ കാറ്റിലും മഴയിലും ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് ചിലയിടങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു.

ഇന്ന് വൈകുന്നേരത്തോടു കൂടിയാണ് മഴ ലഭിച്ചത്. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്തു. രാവിലെ മുതൽ ചൂട് കൂടിയിരുന്നെങ്കിലും ഉച്ചയോടെ നേരിയ ശമനവും കാർമേഘം മൂടിയ അവസ്ഥയിലും ആയിരുന്നു.

അതേസമയം കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഷ്യൻ ഗെയിംസ്‌ : കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം.പുരുഷ, വനിതാ കബഡി ഫെെനലുകളില്‍ ഇന്ത്യ ഇറാനെ പരാജയപ്പെടുത്തി .പുരുഷന്മാരുടെ മാരത്തണിൽ ഇന്ത്യയുടെ സാവൻ ബർവാൾ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചു.വനിതകളുടെ 50...

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി

തിരുവനന്തപുരം : ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20...
- Advertisment -

Most Popular

- Advertisement -