Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമുൻകൂർ ജാമ്യാപേക്ഷയുമായി...

മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കോടതിയിൽ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിയിലെ രണ്ടാം പ്രതിയായ സുഹൃത്തും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു .രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിൽ ഹര്‍ജി നല്‍കിയത്.നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുലിന്റെ നിര്‍ദേശപ്രകാരം ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി.

യുവതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഗുളിക എത്തിച്ച് നല്‍കിയെന്നാണ്‌ ജോബിയുടെ വാദം. ഗുളികയുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു.കേസ് വന്നതോടെ ജോബിയും ഒളിവിലാണ്. ഹർജിയിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയ കോടതി ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സി പി എം അംഗങ്ങൾ യു ഡി എഫുമായി ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകി

കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഒരു വിഭാഗം സി പി എം അംഗങ്ങൾ യു ഡി എഫുമായി ചേർന്ന് പ്രസിഡൻ്റിനും വൈസ്പ്രസിഡൻ്റിനുമെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി യു ഡി എഫ് പിന്തുണയോടെ പ്രസിഡൻ്റായ ഇടത്...

അത്തിക്കയത്ത് സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം:  യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

റാന്നി : അത്തിക്കയത്ത് സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിന്ന് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അത്തിക്കയം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം നടന്നത്. പെരുനാട് കെഎസ്ഇബി ഓഫീസിലെ...
- Advertisment -

Most Popular

- Advertisement -