Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസെന്റ്ചാവറ ട്രോഫി...

സെന്റ്ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം ഏഴാം ദിനം

ചങ്ങനാശ്ശേരി : സർഗക്ഷേത്രയിൽ കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ്ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു.ഏഴാം ദിനമായ ഇന്നലെ ഭാരത് കമ്മ്യൂണിക്കേഷൻസിന്റെ ആലപ്പുഴയുടെ വീട്ടമ്മ അരങ്ങേറി.

ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം വർഷമാണ് പ്രധാന ഇതിവൃത്തം.ചർക്കതിരിച്ചും നൂൽനൂറ്റും ഉപ്പുകുറുക്കിയും നിയമം ലംഘിച്ചും ഇൻഡ്യൻ തെരുവോരങ്ങളെ മുഴുവൻ ഇളക്കിമറിച്ച ഗാന്ധിയൻ തത്വങ്ങൾ നാടകത്തിൽ നിഴലിച്ചിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ അഹിംസ കൊണ്ട് തോല്പിച്ച മഹാത്മാഗാന്ധിയെ മനോഹരമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.ആ ഗാന്ധിയെതോല്പിച്ചതും തോല്പ്പിച്ചുകൊണ്ടിരിക്കുന്നതും വിദേശികളല്ല സ്വദേശികളാണ് എന്ന
വസ്തുതയും ഇതിൽ പറയുന്നുണ്ട്. സ്വദേശിപ്രസ്ഥാനം എന്ന മുദ്രാവാക്യം തന്നെ
മഹാത്മാവിനുണ്ടായിരുന്നു. വീട്ടമ്മയിലെ നായകൻ ഒരു നെയ്ത്‌തുകാരനാണ്. എംടിവാസുദേവൻ നായരുടെ വാരണാസി എന്ന നോവലിലെ ഭാഗങ്ങളും ഇതിൽ
പരാമർശിക്കുന്നു.

സർഗക്ഷേത്ര കൺവീനർ ജിജി ജോർജ് കോട്ടപ്പുറം ചടങ്ങിന് സ്വാഗതം
ആശംസിച്ചു.ഫൈനാൻസ് സൊസൈറ്റി ജോയിൻ കൺവീനർ എം ജെ അപ്രേം
പ്രായോജകരെ പരിചയപ്പെടുത്തി സംസാരിച്ചു.കലാസാഹിത്യവേദി ട്രഷറർ ജോയിച്ചൻ പാറക്കൽ ചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു.

സമ്മാന ദിനമായ ഇന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന “പാവവീട്”എന്ന നാടകം അരങ്ങേറുന്നതാണ്. പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംടി വാസുദേവൻനായർ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 16 ന്പുലർച്ചെയാണ്...

ഹൃദയധമനിയിൽ  കാൽഷ്യം (Calcium) ബ്ലോക്കിന് ഷോക് വേവ് ചികിത്സയുമായി അടൂർ ലൈഫ് ലൈൻ

അടൂർ: ഹൃദയ ധമനിയിൽ ഉണ്ടാകുന്ന കാൽഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സ വിജയകരമായി അടൂർ ലൈഫ് ലൈൻ ആശുപത്രി നടപ്പാക്കി. ഹൃദയത്തിലെ കൊറോണറി രക്തധമനികളിലെ  കാൽഷ്യം  അടിഞ്ഞു കൂടിയുള്ള ബ്ലോക്കുകൾ സർജറി കൂടാതെ...
- Advertisment -

Most Popular

- Advertisement -