Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകർണാടകയിൽ ഡികെ...

കർണാടകയിൽ ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

ബെംഗളൂരു: കര്‍ണാടകയില്‍  ഡി കെ ശിവകുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ലോക്ഭവനില്‍ വൈകിട്ട് 4.05നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഡി കെ ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മന്ത്രിസഭയില്‍ കെ ജെ ജോര്‍ജ് യു ടി ഖാദര്‍ എന്നീ മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ സ്പീക്കറായിരുന്നു യു ടി ഖാദര്‍. കാസര്‍കോട് ജില്ലയിലെ ഉള്ളാല്‍ സ്വദേശിയാണ്. മംഗലൂരു നിയമസഭ മണ്ഡലത്തില്‍ നിന്നും നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ പ്രധാന വകുപ്പുകളിലൊന്നില്‍ മന്ത്രിയാകും.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ വിഡി സതീശന്‍, രേവന്ത് റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

പത്തനംതിട്ട : രാത്രിയിൽ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വള്ളിക്കോട് വാലു പറമ്പിൽ ജംഗ്ഷന് സമീപമുള്ള കൃഷ്ണ കൃപയിൽ ബിജുവിൻ്റെ  വീടിനു നേരെയാണ് കഴിഞ്ഞ രാത്രി 10 ന് സാമൂഹികവിരുദ്ധരുടെ അക്രമം...

ഓണവിപണിക്കായി സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ നശിച്ചതായി വ്യാപാരികൾ

പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ഓണവിപണിക്കായി സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ നശിച്ചതിൽ വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...
- Advertisment -

Most Popular

- Advertisement -