Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryസ്‌കൂളുകളില്‍ സബ്ജെക്ട്...

സ്‌കൂളുകളില്‍ സബ്ജെക്ട് മിനിമം ഈ വര്‍ഷം മുതല്‍ : മന്ത്രി വി. ശിവന്‍കുട്ടി

കോഴഞ്ചേരി : മികച്ച അക്കാദമികനിലവാരം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ സബ്ജെക്ട് മിനിമം ഈ വര്‍ഷംമുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കോഴഞ്ചേരി തെക്കേമല മാര്‍ ബസ്ഹാനനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപകദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം എട്ടാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത് ക്ലാസുകളിലും 2026-27 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളിലും സബ്ജെക്ട് മിനിമം നടപ്പാക്കും.

മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കലാസാഹിത്യവേദി അവാര്‍ഡ് വിതരണം, വിദ്യാരംഗം അധ്യാപക സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല ആചാര സംരക്ഷണ സമര കേസുകള്‍  പിന്‍വലിക്കും: കെസി വേണുഗോപാല്‍

പത്തനംതിട്ട: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല യുവതി പ്രവേശന കാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കലാവും ആദ്യം ചെയ്യുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. റാന്നിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പഴകുളം മധുവിന്റെ തിരഞ്ഞടുപ്പ് പ്രചാരണാര്‍ഥം...

സഞ്ചാർ സാഥി : മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്രസർക്കാർ പിന്‍വലിച്ചു

ന്യൂഡൽഹി : സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ പിന്‍വലിച്ചു .സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ നൽകുന്ന...
- Advertisment -

Most Popular

- Advertisement -