Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരിൽ ചിങ്ങത്തിലെ...

ഗുരുവായൂരിൽ ചിങ്ങത്തിലെ മൂന്ന് ദിവസങ്ങളിൽ ബുക്ക് ചെയ്തതു ആയിരത്തിലേറെ വിവാഹങ്ങൾ

തൃശൂർ: ചിങ്ങമാസത്തിലെ 3 ദിവസങ്ങളിലായി ഗുരുവായൂരിൽ ബുക്ക് ചെയ്തതു 1080 വിവാഹങ്ങൾ. ഇതിൽ 23-ന് 422 വിവാഹങ്ങളും, 30-ന് 338 വിവാഹങ്ങളും, സെപ്റ്റംബർ 12-ന് 320 വിവാഹങ്ങളുമാണ് ബുക്ക് ചെയ്തിട്ടുള്ളത്. തലേന്നു വരെ ബുക്ക് ചെയ്യാമെന്നതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. വിവാഹസംഘങ്ങൾക്ക് സൗകര്യപ്രദമായി ചടങ്ങുകൾ നടത്തുന്നതിനായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടർ ശിവ സുരേന്ദ്രൻ യോഗത്തിൽ വിശദീകരണം നടത്തി.

പുലർച്ചെ 4 മുതൽ 6 കല്യാണ മണ്ഡപങ്ങളിലും വിവാഹങ്ങൾ നടത്താവുന്നതാണ്. എല്ലാ മണ്ഡപങ്ങളിലും ആചാര്യന്മാരും ഒന്നിലധികം നാദസ്വരം സംഘങ്ങളും ഉണ്ടായിരിക്കും. കിഴക്കേ നടപ്പൂരിൽ വൺവേ സംവിധാനവും, ഒരു ദിശയിൽ മാത്രം ആളുകളെ കടത്തിവിടുന്ന രീതിയും ക്രമീകരിച്ചിട്ടുണ്ട്.

വധൂവരന്മാർ ഉൾപ്പെടെ 24 പേർക്ക് മാത്രമാണ് മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വിവാഹ സംഘം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള കൗണ്ടറിൽ നിന്നും ടോക്കൺ വാങ്ങേണ്ടതാണ്. ഇവർക്ക് പന്തലിൽ വിശ്രമിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. താലി കെട്ട് സമയത്ത് ഇവർ മണ്ഡപത്തിൽ എത്തിച്ചേരേണ്ടതാണ്. വിവാഹം കഴിഞ്ഞവർ തെക്കേനട വഴി മടങ്ങിപ്പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്റ്റേഡിയ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :  ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ എണ്ണം കൂട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണ്...

രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് നടി ശോഭന

തിരുവനന്തപുരം : എൻ.ഡി.എ. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് നടി ശോഭന.രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശോഭന പങ്കെടുത്തു.സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ശോഭന വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര...
- Advertisment -

Most Popular

- Advertisement -