Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകുട്ടനാട് പൂരം...

കുട്ടനാട് പൂരം നാളെ തുടങ്ങും

തിരുവല്ല: 67-മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേസിനോടനുബന്ധിച്ച് നടത്തുന്ന കുട്ടനാട് പൂരം നാളെ വൈകിട്ട് 4-ന് തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ ആരംഭിക്കുന്നു.  പത്തനംതിട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം നിർവഹിക്കും. വിപുലമായ കലാ-സാംസ്കാരിക പരിപാടികളും എല്ലാ ദിവസവും പ്രശസ്ത സിനിമ-സീരിയൽ താരങ്ങളുടെ പ്രത്യേക പ്രകടനങ്ങളും അരങ്ങേറും.

നാളെ കലാസന്ധ്യയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും, സംവിധായകനും, നിർമ്മാതാവുമായ ബൈജു എഴുപുന്ന നിർവഹിക്കും.
കലാസന്ധ്യയിൽ കലാസദ്യയായി പ്രശസ്ത സിനിമ പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം സുധീഷ് നയിക്കുന്ന ഗാനമേളയും,  പ്രശസ്ത കോമഡി താരങ്ങളായ പോൾസനും ഭാസിയും നയിക്കുന്ന ഹാസ്യ വിസ്മയങ്ങൾ നിറഞ്ഞ കോമഡി ഷോയും അരങ്ങേറും.

ഓണക്കാലത്തെ ആഘോഷത്തിന്റെ ഭാഗമായി വിവിധതരം എന്റർടൈൻമെന്റ് പരിപാടികൾ, കുട്ടികൾക്ക് ദിനം മുഴുവൻ സന്തോഷം പകരുന്ന അമ്യൂസ്മെന്റ് പാർക്ക്, വൈവിധ്യമാർന്ന പ്രദർശനങ്ങൾ, നൂറിലധികം സ്റ്റാളുകൾ, വിവിധ രുചികളോടെ ഒരുക്കിയ ഫുഡ് കോർട്ട്, പെറ്റ്സ് പ്രദർശനവും പക്ഷി പെറ്റ് ഷോയും ഉണ്ടാകുമെന്ന് പബ്ലിസിറ്റി ചെയർമാൻ, അജി തമ്പാൻ, സജി കൂടാരത്തിൽ, റോഷിൻ ശർമ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് : ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

വയനാട് : വയനാട്ടിലെ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്. ബെയ്‌ലി പാലം...

കുറ്റൂരിലും പരിസര പ്രദേശങ്ങളിലും  തെരുവ് നായ് ശല്യം രൂക്ഷമാകുന്നു

തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലിയിൽ  പകലും രാത്രിയിലും തെരുവ് നായ്ക്കൾ കൂട്ടത്തോട്  വളർത്തുമുഗങ്ങളെ ആക്രമിക്കുന്നത് പതിവാകുന്നു.  തെങ്ങേലി കുന്നേൽ വീട്ടിൽ ജോയി ഏബ്രഹാമിന്റെ പത്തോളം കോഴിയേയും  താറാവിനെയും തെരുവ് നായ് കടിച്ച്കൊന്നു. തെങ്ങേലി  തുരുത്തേൽ...
- Advertisment -

Most Popular

- Advertisement -