ന്യൂഡൽഹി : ഏപ്രിൽ 19 നു നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി.17 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭ സീറ്റുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 നാണ് .സൂക്ഷ്മപരിശോധന മാർച്ച് 28 ന് നടക്കും, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ്.
7 ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ് . ഏപ്രിൽ 19, 26, മേയ് 7, 13, 20, 25, ജൂൺ 1 എന്നീ തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക.ജൂൺ നാലിനാണ് വോട്ടെണ്ണൽ