Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസിപിഐ സംസ്ഥാന...

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മലങ്കരസഭാധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സഭാ ആസ്ഥാനത്ത് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അദ്ദേഹത്തെ സ്വീകരിച്ചു.

സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ.റോണി വർ​ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത ശേഷം ആ​ദ്യമായി സഭാ ആസ്ഥാനത്തെത്തിയ ബിനോയ് വിശ്വത്തെ പരിശുദ്ധ കാതോലിക്കാബാവാ പൊന്നാട അണിയിച്ച് സ്വീകരിച്ചു.സഭയുടെ ഉപഹാരം അദ്ദേഹത്തിന് കൈമാറി. കൂടിക്കാഴ്ച്ച അരമണക്കൂർ നീണ്ടുനിന്നു. സി.പി.ഐ നേതാക്കളായ  സി.കെ ശശിധരൻ, ജോൺ വി ജോസഫ്, അഡ്വ.ബിനു ബോസ് എന്നിവരും ബിനോയ് വിശ്വത്തിനൊപ്പമുണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദ്യഘട്ട വോട്ടെടുപ്പ് : പോളിങ് 70.91 ശതമാനം

തിരുവനന്തപുരം : ഏഴ് ജില്ലകളിൽ നടന്ന ആദ്യഘട്ടത്തിൽ വോട്ടെടുപ്പിൽ 70.91 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം - 67.47%, കൊല്ലം- 70.35%, പത്തനംതിട്ട- 66.78%, ആലപ്പുഴ- 73.80%, കോട്ടയം- 70.86%, ഇടുക്കി- 71.78%,...

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ് : ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി. യദു നല്‍കിയ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -