Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസ്റ്റേഡിയം നിർമിക്കുന്നതിൻ്റെ ...

സ്റ്റേഡിയം നിർമിക്കുന്നതിൻ്റെ  പൈലിങ് ജോലികൾ അടുത്ത ദിവസം ആരംഭിക്കും

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമിക്കുന്നതിൻ്റെ ഭാഗമായുള്ള പൈലിങ് ജോലികൾ അടുത്ത ദിവസം ആരംഭിക്കും.

ഭാരപരിശോധനയ്ക്ക് ശേഷമാണ് പൈലിങ് ജോലികൾ നടക്കുക. സ്‌റ്റേഡിയത്തെ ചുറ്റി ഒഴുകുന്ന തോടിന് സംരക്ഷണ ഭിത്തി കെട്ടുന്ന ജോലികൾ തുടങ്ങി. സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് ഇത് കെട്ടുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48 കോടി രൂപ ചെലവിലാണ് നിർമാണം തുടങ്ങിയതെന്ന് മന്ത്രി വീണാ ജോർജിൻ്റെ ഓഫിസിൽ നിന്ന് അറിയിച്ചു.

സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ്, പവലിയൻ, നീന്തൽക്കുളം,ഇൻഡോർ സ്റ്റേഡിയം, ലാൻഡ്സ്കേപ്പ് എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സ്‌റ്റേഡിയം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ആണ് നിർമാണ ചുമതല

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു

കോന്നി : പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു.കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്. കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് സാരമുള്ളതല്ല. കലക്ടര്‍ പ്രേം കൃഷ്ണൻ, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോൻ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.ഇവരെ പത്തനംതിട്ടയിലെ...

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവം: സാഹചര്യങ്ങൾ വ്യക്തമാക്കി മാപ്പപേക്ഷയുമായി യുവതി

കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ ഉൾപ്പെട്ട യുവതി, ആ പ്രവൃത്തിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കി മാപ്പപേക്ഷയുമായി രംഗത്തെത്തി. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ അനുഭവപ്പെട്ട പരിഭ്രാന്തിയിലാണ് അങ്ങനെയൊരു സംഭവം...
- Advertisment -

Most Popular

- Advertisement -