Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസ്പാ ജീവനക്കാരിക്കെതിരായ...

സ്പാ ജീവനക്കാരിക്കെതിരായ അതിക്രമം: പ്രതികൾ പിടിയില്‍

തിരുവല്ല:  സ്പാ ജീവനക്കാരിയോട് കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പ്രധാനപ്രതിയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട് പ്രതികള്‍ ഇന്നലെ പിടിയിലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുന്നത്. തിരുവല്ലയിലെയിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതി സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പൊലീസ് നടപടി ആരംഭിച്ചു. കാപ്പാ നിയമം പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്.

അതേസമയം തിരുവല്ലയില്‍ സ്പാ ജീവനക്കാരിക്ക് നേരെ കാപ്പ കേസ് പ്രതിയും സംഘവും അതിക്രമം കാണിച്ച സംഭവത്തില്‍ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. ഒന്നാം തീയതി നടന്ന സംഭവത്തില്‍ രണ്ട് ദിവസത്തിനു ശേഷം മാത്രം കേസെടുത്ത പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയിലേക്ക് കടന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 18-08-2024 Akshaya AK-665

1st Prize Rs.7,000,000/- AH 486782 (PAYYANUR) Consolation Prize Rs.8,000/- AA 486782 AB 486782 AC 486782 AD 486782 AE 486782 AF 486782 AG 486782 AJ 486782 AK 486782...

ഉദ്ഘാടനത്തിനൊരുങ്ങി പെരുമ്പളം ജി.എച്ച്.എസ്.എൽ.പി.സ്കൂളിലെ പുതിയ കെട്ടിടം

ആലപ്പുഴ : അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ജി.എച്ച്.എസ്.എൽ.പി. സ്കൂളിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 60.63 ലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -