Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsസഹകരണ സംഘത്തിൽ...

സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

പത്തനംതിട്ട : തട്ടയിൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി .സംഘം പ്രസിഡന്റും പന്തളം തെക്കെക്കര പഞ്ചായത്ത്​ മുൻ​പ്രസിഡന്റു​കൂടിയായ എം എൻ വിശാഖ് കുമാർ, ഭാര്യ ശ്രീകല പി ആർ, ജീവനക്കാരി ബീനാരാജ് എന്നിവരുടെ നേതൃത്വത്തിലാണ്​ തട്ടിപ്പ്​ നടന്നതെന്ന്​ തട്ടിപ്പിന്​ ഇരയായവർ പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലും ജില്ലാ ബാങ്കിലും ജോലി നൽകാമെന്ന്​ പറഞ്ഞാണ്​ വിവിധ കാലങ്ങളിലായി പലരിൽ നിന്നും പണം വാങ്ങിയത്. ഒരു കോടിയിൽ അധികം രൂപ പലരിൽ നിന്നായി തട്ടിയെടുത്തതായാണ് ആരോപണം​. 2015 മുതൽ ആണ് തട്ടിപ്പ്​ തുടങ്ങിയത്. പണത്തോടൊപ്പം സ്വർണ്ണവും ചിലരിൽ നിന്നും വാങ്ങി.

തട്ടിപ്പ്​ നടക്കുമ്പോൾ വിശാഖ് ​കുമാർ പത്തനംതിട്ട ജില്ലാ സഹകരണബാങ്ക്​ ജീവനക്കാരൻ കൂടിയായിരുന്നു. നിലവിൽ സഹകരണ സംഘം പ്രവർത്തനം ഇല്ല. പണം തിരികെ ചോദിച്ചാൽ പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും വക്കീൽ നോട്ടീസുകൾ അയച്ചും കളളക്കേസ്സുകൾ കൊടുത്തും ഭയപ്പെടുത്തുന്നുവെന്നും തട്ടിപ്പിന്​ ഇരയായവർ പരാതിപ്പെട്ടു .

കൊടുമൺ പൊലീസ് സ്റ്റേഷനിലും ഉന്നത പൊലീസ് അധികാരികൾക്കും പരാതികൾ സമർപ്പിച്ചിട്ടും നടപടിയില്ലെന്ന് ആരോപണമുണ്ട് . പണം തിരികെ ലഭിക്കുന്നതിനും തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും​ ആവശ്യപ്പെട്ട്​ ​മുഖ്യമന്ത്രിക്കും പരാതി നൽകി​. വാർത്താ സമ്മേളനത്തിൽ ഓച്ചിറ മേമന സ്വദേശി രാജൻപിളള, തട്ടയിൽ ശ്രീനിലയം വിനോദ്, പന്മന ഇടപ്പളളിക്കോട്ട് വെളിയത്ത്​ മുക്ക്​ സുമംഗലിയിൽ ശശിധരൻ നായർ, അമ്പാട്ട് വളളിക്കോട് ശ്രീലതാ ഹരികുമാർ, പേഴുംപാറ വാഴപിള്ളത്ത് ഫിലിപ്പോസ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെക്കോർഡ് ഉയരം തൊട്ട് ഓഹരി വിപണി : സെൻസെക്സ് ആദ്യമായി 77000 കടന്നു

ന്യൂ ഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായ തിങ്കളാഴ്ച റെക്കോർഡ് ഉയരം തൊട്ട് ഓഹരി വിപണി. സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 77,000 കടന്നു.സെൻസെക്‌സ്...

കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ പ്രതികൾക്ക് 5 വർഷം കഠിനതടവ്

പത്തനംതിട്ട:  കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികൾക്ക്  5 വർഷം  കഠിനതടവിന്  കോടതി ശിക്ഷിച്ചു. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി  എസ് ശ്രീരാജ് ആണ്‌ ശിക്ഷ...
- Advertisment -

Most Popular

- Advertisement -