Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഗർഭപാത്രം നീക്കൽ...

ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റ് രോഗി മരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റ് രോഗി മരിച്ചു.പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യാണ് മരിച്ചത്. ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്‌ക്കിടെ കുടലിന് മുറിവേൽക്കുകയും തുടർന്നുണ്ടായ അണുബാധയുമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ഡോക്ടർമാർ ബന്ധുക്കൾ അറിയിച്ചു. വാർഡിലേക്ക് മാറ്റിയ രോ​ഗിക്ക് സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് അണുബാധയുണ്ടായെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭിരാം വധക്കേസ് : ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം : പ്ലസ്‌ വൺ വിദ്യാർഥി അഭിരാമിനെ(17) കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.കൊലപാതകത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നെന്നും...

ശബരിമല : ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി ; 33.33 ശതമാനം വർധന

ശബരിമല : 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച്...
- Advertisment -

Most Popular

- Advertisement -