Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിയന്ത്രണം നഷ്ടമായ...

നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്

കോട്ടയം : മൂലവട്ടം കുറുപ്പംപടിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഓട്ടോയിൽ ഇടിച്ച കാർ സമീപത്തെ മതിലും തകർത്താണ് നിന്നത്. ഇന്ന് രാവിലെ 10.45 ഓടെ നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ മൂലേടം മേൽപ്പാലത്തിന് സമീപം ആയിരുന്നു അപകടം.

കുറുപ്പംപടി ഭാഗത്തെ വർക്ക് ഷോപ്പിൽ നിന്നും പ്രധാന റോഡിലേയ്ക്ക് കയറി വരികയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം എസ്എൻഡിപി ഭാഗത്തുനിന്നും എത്തിയ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.  ഇടിച്ച ശേഷം സമീപത്തെ വീടിൻറെ മതിലും തകർത്താണ് കാർ നിന്നത്. അപകടത്തിൽ മൂലവട്ടം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. അപകടത്തെ തുടർന്ന് നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ ഗതാഗത തടസവും ഉണ്ടായി. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി: ജില്ലയിൽ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കിയത് 7,625 പക്ഷികളെ

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) നടന്നു. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 7,625 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. കരുവാറ്റ, പള്ളിപ്പാട്  എന്നിവിടങ്ങളിലാണ്...

മാരാമൺ കൺവെൻഷൻ : ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം – മന്ത്രി വീണാ ജോർജ്

കോഴഞ്ചേരി: മാരാമൺ കൺവെൻഷൻ നഗറിലും പരിസരപ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.  കൺവെൻഷനുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് മാരാമൺ ...
- Advertisment -

Most Popular

- Advertisement -