Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഅഷ്ടമിരോഹിണി വള്ളസദ്യയിൽ...

അഷ്ടമിരോഹിണി വള്ളസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു

ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്‌ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുത്ത് ഭക്തർ ഭഗവാൻ്റെ ജന്മാമൃതം നുകർന്നു. രാവിലെ  ഉത്രശ്രീവലിക്ക് ചിറക്കടവ് നീലകണ്ഠന്റെ പുറത്തു തിടമ്പേന്തി ഭഗവാൻ ക്ഷേത്രവലം വച്ചു. അതിനുശേഷം ആനക്കൊട്ടിൽ നെൽപ്പറയിട്ടു. ആദ്യം ഭഗവാനും പിന്നെ 52 പള്ളിയോട കര നാഥന്മാരും ഓരോ നെൽപ്പറ ഭഗവാന് സമർപ്പിച്ചു.

53 നെൽപ്പറകൾ തെങ്ങിൻ പൂക്കുല വിടർത്തി  പുഷ്പാലംകൃതമായി, തുശനിലയിൽ വെറ്റ പുകയില ദക്ഷിണ സമർപ്പിച്ചു. 11.30 ന് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ എത്തിത്തുടങ്ങി. ആദ്യം എത്തിയ മേലുകര പള്ളിയോടത്തെ പള്ളിയോട സേവാ സംഘം ഭാരവാഹികൾ വെറ്റ പുകയില നൽകി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ  ക്ഷേത്രത്തിനു വലം വെച്ചപ്പോൾ ഭക്തിയുടെ പാരമ്യതയിൽ എത്തി ക്ഷേത്രാങ്കണം. തുടർന്ന് ഓരോ പള്ളിയോടങ്ങൾ എത്തിത്തുടങ്ങി.

12.30 ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ക്ഷേത്രതന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി വിഎസ് ശങ്കരൻ നമ്പൂതിരി  നൽകിയ ദീപം പള്ളിയോടം ഭാരവാഹികൾ ഏറ്റുവാങ്ങി ആനക്കോട്ടിൽ പ്രത്യേക തയ്യാറാക്കിയ മണ്ഡപത്തിൽ എത്തിച്ചു. തുടർന്ന് അക്കീരമൺ കാളിദാസ ഭട്ടതിരി ഭദ്രദീപം കൊളുത്തി. ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ അഡ് ഹോക്ക് കമ്മിറ്റി  ചെയർമാൻ എംജി അശോക് കുമാർ വിഭവങ്ങൾ ഇലയിൽ പകർന്നു.

അബിൻ വർക്കി എംഎൽഎ, പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ വി സാംബദേവൻ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ അഷ്ടമിരോഹിണി കൺവീനർ അജയ് ഗോപിനാഥ് ട്രഷറർ രമേശ് മാലിമേൽ വൈസ് പ്രസിഡൻ്റ് കെഎസ് സുരേഷ് എന്നിവരും വിഭവങ്ങൾ ഒന്നൊന്നായി വിളമ്പി. ആനക്കൊട്ടിൽ വടക്കുവശത്ത് ശാസ്താവ് നട വരെ പള്ളിയോടങ്ങൾക്ക് സദ്യ ഉണ്ണാൻ പ്രത്യേക പന്തൽ തയ്യാറാക്കിയിരുന്നു.

ആദ്യം ഏ ബാച്ച് പള്ളിയോടങ്ങൾ പിന്നാലെ B ബാച്ചു പള്ളിയോടങ്ങൾക്കും സദ്യ വിളമ്പി. ക്ഷേത്രമുറ്റത്ത് തെക്കുവശത്ത് സദ്യാലയത്തിൽ ഭക്തർക്കായി സമൂഹസദ്യ ഒരുക്കി. മൂന്ന് മണി വരെ സദ്യ തുടർന്നു. ക്ഷേത്രത്തിനു പുറത്ത് കൃഷ്ണവേണി, പാഞ്ചജന്യം, വിനായക  ഓഡിറ്റോറിയങ്ങളിലും സദ്യ ഒരുക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സത്യപ്രതിജ്ഞ ഡിസംബർ 4 ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയിലേക്ക് ചേലക്കര, പാലക്കാട് അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച യു.ആർ പ്രദീപ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞ ഡിസംബർ 4 ന് നടക്കും. ഡിസംബർ...

ശബരിമല സ്വർണക്കൊള്ള : എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എൻ. വാസു നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. താൻ കമ്മീഷണർ മാത്രമായിരുന്നു എന്നും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി...
- Advertisment -

Most Popular

- Advertisement -