Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsമികച്ച വിദ്യാഭ്യാസം...

മികച്ച വിദ്യാഭ്യാസം നേടുക മാത്രമല്ല നല്ല പെരുമാറ്റം  ശീലിക്കാനും കഴിയണം:  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ  മെത്രാപ്പോലിത്ത

തിരുവല്ല: മികച്ച വിദ്യാഭ്യാസം നേടുക മാത്രമല്ല നല്ല പെരുമാറ്റ സംസ്കാരം ശീലിക്കാനും കഴിയണമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ  മെത്രാപ്പോലിത്ത. മാർത്തോമാ സുവിശേഷക സേവികാ സംഘം വനിതാ മന്ദിരത്തിന്റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലിത്ത.

നല്ല ശീലങ്ങൾ ഇല്ലാത്തതിന്റെ ഭവിഷത്തുകൾ  വർധിച്ചുവരുന്നു. ഇതു കണ്ടില്ലെന്ന് നടിക്കരുത്. ഭാര്യാ ഭർത്താക്കന്മാർക്ക് ഒരുമിച്ചു ജീവിക്കാനും മക്കൾക്കായി സമയം കണ്ടെത്താനും കഴിയുന്നില്ല. ജീവനത്തിന്റെ പാഠങ്ങൾ പഠിക്കുന്ന ഇടമായി വനിതാ മന്ദിരം മാറണം. കൂടുതൽ വനിതകളെ ഇവിടേക്ക് അയക്കണം. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെയും ഉൾക്കൊള്ളുകയും കരുതുകയും വേണം. കുടുംബ ബന്ധങ്ങൾ , കുട്ടികളുടെ പരിചരണം, അയൽ ബന്ധങ്ങൾ എന്നിവ ഇവിടെ നിന്ന് ശീലിക്കട്ടെയെന്നും മെത്രാപ്പോലിത്താ ചൂണ്ടിക്കാട്ടി.

സംഘം പ്രസിഡന്റ്‌ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ അധ്യക്ഷനായി. മന്ത്രി വീണാ ജോർജ് മുഖ്യ സന്ദേശം നൽകി.  മാത്യു. ടി. തോമസ് എം എൽ എ, സെറാമ്പൂർ യൂണിവേഴ്സിറ്റി ഡീൻ ഡോ. അശ്വതി ജോൺ, സേവികാ സംഘം ജനറൽ സെക്രട്ടറി റേച്ചൽ ജോർജ്, വനിതാ മന്ദിരം പ്രിൻസിപ്പാൾ ആനി തോമസ്, മുൻ പ്രിൻസിപ്പാൾ സാറാമ്മ ഈപ്പൻ,   അലുമ്നി അസ്സോസ്സിയേഷൻ സെക്രട്ടറി ലിനി സാറാ തോമസ്, മുൻ ജനറൽ സെക്രട്ടറി സൂസമ്മ ജോർജ്ജ് മാത്യു, സംഘം വൈസ് പ്രസിഡൻ്റ് പ്രൊഫ. ഗീതാ ആനി ജോർജ്ജ്, ട്രഷറർ ജസി പണിക്കർ, വനിതാ ബോധിനി ചീഫ് എഡിറ്റർ സീനാ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകള്‍ നാളെ രാവിലെ 8.30 ഓടെ ലഭ്യമാകും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ നാളെ രാവിലെ 8.30 ഓടെ ലഭ്യമാകും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.  കൂടാതെ14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള...

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും. ബുധനാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം,...
- Advertisment -

Most Popular

- Advertisement -