Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജനകീയ ജലോത്സവം...

ജനകീയ ജലോത്സവം ഓണ തനിമ നിറഞ്ഞതും 67 വർഷത്തിൻ്റെ പാരമ്പര്യമുള്ളതാണ് – ആൻ്റോ ആൻ്റണി എം പി

എടത്വാ: പമ്പാ ബോട്ട് റേയ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15ന് നടത്തുന്ന നീരേറ്റുപുറം ജനകീയ ജലോത്സവം ഓണ തനിമ നിറഞ്ഞതും 67 വർഷത്തിൻ്റെ പാരമ്പര്യമുള്ളതുമാണെന്ന് ആൻ്റോ ആൻ്റണി എം പി പറഞ്ഞു. ജനകീയ ജലോത്സവത്തിൻ്റെ ഈ വർഷത്തെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വിദേശ മലയാളികളും വിദേശികളും ഓണക്കാലത്ത് നാട്ടിൽ എത്തുന്നത് ഈ ജലമേള കണ്ട് ആസ്വദിക്കാനാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ജലോത്സവ സമിതി ചെയർമാൻ റെജി ഏബ്രഹാം തൈകടവിൽ അധ്യക്ഷത വഹിച്ചു. സമിതി ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, ബാബു വലിയ വീടൻ, തിരുവല്ലാ പ്രാഥമിക കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡൻ്റ് റെജി കല്ലുപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം കേരള കോൺഗ്രസിലെ (എം) മായ അനിൽ രാജിവച്ച ഒഴിവിലാണ് സിപിഎമ്മിൽ നിന്ന് പുതിയ വൈസ്...

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം: ദുരിതത്തിലായി രോഗികൾ

​പത്തനംതിട്ട: ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികളിൽ വരെ അത്യന്താപേക്ഷിതമായ മരുന്നുകൾക്ക്  ക്ഷാമം രൂക്ഷം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (കെ എം എസ് സി) നിന്നുള്ള മരുന്ന് വിതരണം...
- Advertisment -

Most Popular

- Advertisement -