Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsഅമ്പലപ്പുഴ -...

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വൈയ്ക്കത്തില്ലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

നെടുമ്പ്രം : അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം പഞ്ചായത്തിൽ അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നിർത്താറുള്ള വൈയ്ക്കത്തില്ലം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആൻ്റോ ആൻ്റണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ചതാണ് ബസ് കാത്തിരിപ്പ് കേന്ദ്രം.

ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശൈലേഷ് മങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിജോ ചെറിയാൻ, പ്രീതി മോൾ, ഗ്രേസി അലക്സാണ്ടർ, വൈശാഖ് പി ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, യുഡിഎഫ് ചെയർമാൻ വർഗ്ഗീസ് മാമ്മൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ,ആർ ജയകുമാർ, കെ.ജെ മാത്യു, എ പ്രദീപ് കുമാർ, അനിൽ സി ഉഷസ് , ഉണ്ണികൃഷ്ണൻ നായർ, അഭിലാഷ് വെട്ടിക്കാടൻ, രൻജു വി എസ് എന്നിവർ പ്രസംഗിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യപിച്ച് ഹോട്ടലിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ  രണ്ട് പേർക്കെതിരെ പൊലീസ് കേസ്

റാന്നി : മദ്യപിച്ച് ഹോട്ടലിൽ സംഘർഷമുണ്ടാക്കിയതിൻ്റെ പേരിൽ റാന്നി മുൻ എം എൽ എ മാരുടെ സ്‌റ്റാഫ് ഉൾപ്പെടെ, രണ്ട് പേർക്കെതിരെ പൊലീസ് കേസ്. കഴിഞ്ഞ ദിവസം മുൻ എംഎൽഎ മാരായ രാജു...

വി.എസ്.എസ് സംസ്ഥാന പ്രസിഡന്റായി ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം : വി.എസ്.എസ് കേരള സംസ്ഥാന പ്രസിഡന്റായി കെപിസിസി ജനറൽ സെക്രട്ടറിയും മാള മുൻ MLA യുമായ ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം മാമൻ മാപ്പിള ഹാളിൽ പതിനാറാം സംസ്ഥാന സമ്മേളനത്തിന് ശേഷം...
- Advertisment -

Most Popular

- Advertisement -