Saturday, July 18, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യൻ സംഘർഷം:...

പശ്ചിമേഷ്യൻ സംഘർഷം: വിലക്കയറ്റത്തിൽ ക്ഷീര കർഷകർ പ്രതിസന്ധിയിൽ

പത്തനംതിട്ട: പശ്ചിമേഷ്യൻ യുദ്ധം കാരണമുണ്ടായ വിലക്കയറ്റത്തിൽ
ക്ഷീര കർഷകരും വളർത്തു മൃഗങ്ങളെ പരിപാലിച്ച് സംരക്ഷിക്കുന്നവരും പ്രതിസന്ധിയിൽ. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ആശ്വാസ നടപടികൾ ഇല്ലാത്തതും തിരിച്ചടിയാകുന്നു. വളർത്തു മൃഗങ്ങളുടെ പരിപാലന ചെലവ് കുത്തനെ വർധിച്ചതാണ് ഉടമകളെ പ്രതിസന്ധിയിലാക്കിയത്. നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റവും  വളർത്തു മൃഗങ്ങൾക്കാവശ്യമായ തീറ്റിയുടെ ഭീമമായ ചെലവുമാണ് ഉടമകളെ വലയ്ക്കുന്നത്.

ക്ഷീര കർഷകരും സാധാരണക്കാരും ചെറുകിട കർഷകരും വരെ മൃഗ പരിപാലനത്തിന് ഭീമമായ തുക ചെലവഴിക്കേണ്ട ഗതികേടിലാണ്. അരുമയായി വളർത്തി കൊണ്ടുവരുന്ന മൃഗങ്ങൾ ഇപ്പോൾ മിക്ക കുടുംബങ്ങൾക്കും ബാധ്യതയായി മാറിക്കഴിഞ്ഞു.

ബെംഗളൂരു, ചെന്നൈ, ഗോവ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച വിദേശ ഇനം പൂച്ച, നായ എന്നിവയുടെ കുഞ്ഞുങ്ങളെ വിൽപന നടത്താൻ പോലും പറ്റുന്നില്ലെന്നാണ് അരുമ മൃഗങ്ങളെ വളർത്തുന്ന കുടുംബങ്ങളുടെ പരാതി. വാങ്ങിയ വിലയുടെ പകുതി പോലും ലഭിക്കാത്തതിനാൽ അവരും നിരാശയിലാണ്.

കേരളത്തിൽ ഇവയുടെ ബ്രീഡിംഗ് ഇല്ലാത്തതാണ് പ്രശ്‌നം. വിദേശ ഇനത്തിൽപ്പെട്ട പൂച്ചയുടെ ഒരു മാസത്തെ പരിപാലന ചെലവ് 5500 രൂപയോളം വരും. വിദേശ ഇനം നായയ്ക്ക് തന്നെ ഒരു മാസത്തെ ചെലവിന് 5000 രൂപയിലധികം ചെലവാക്കണം.   ഇവയ്ക്കുള്ള തീറ്റ കേരളത്തിൽ ഒരിടത്തും  ഉൽപ്പാദിപ്പിക്കാത്തതിനാൽ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് വരുത്തുന്നത്. അതിനായി വലിയ വിലയും നൽകണം.

വളർത്തു മൃഗങ്ങളുടെ രോഗ പ്രതിരോധ വാക്സീനും വലിയ വിലയാണ് വിപണിയിലുള്ളത്. ഇതെല്ലാം സ്വകാര്യ കമ്പനികളാണ് ഉൽപ്പാദിപ്പിക്കുന്നത്. ആൻ്റി റേബിസിന് മാത്രമേ സർക്കാർ സബ്‌സിഡി ഉള്ളൂ. പുച്ചയുടെയും നായയുടെയും ഗ്രൂമിങ്ങിനും വലിയ വിലയാണ് ഈടാക്കുന്നത്. ഇവയെ കുളിപ്പിക്കുന്ന ഷാംപുവിനും സോപ്പിനും വരെ 100 മുതൽ 1000 രൂപ വരെയാണ് വില.  പെറ്റ് ഗ്രൂമിങ് സെൻ്ററുകളെ വലിയ ബിസിനസ് സാധ്യതകളായി കണ്ട് വലിയ വാടകയാണ് സ്വകാര്യ ഏജൻസികൾ ഈ  മേഖലയിൽ പുതുതായി എത്തുന്നവരിൽ നിന്ന് വാങ്ങുന്നത്.

സർക്കാർ മേഖലയിൽ ഈ  സൗകര്യം ഇല്ലാത്തതിനാലാണ് സ്വകാര്യ ഏജൻസികൾ വലിയ തുക ഈടാക്കുന്നത്.  സ്വകാര്യ മേഖലയിലെ അനിയന്ത്രിതമായ വില നിയന്ത്രിക്കാൻ കാര്യമായ ചട്ടങ്ങളും നിലവിൽ ഇല്ല. കന്നുകാലികളെ വളർത്തുന്നവരുടെയും സ്ഥിതി ഇതു തന്നെയാണ്.

മൃഗാശുപത്രിയിൽ നിന്ന് നിർദേശിക്കുന്ന മരുന്നുകൾ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ മാത്രമേ  ലഭ്യമാകുകയുള്ളൂ. അതിന് വലിയ തുക നൽകുകയും വേണം. ഇക്കാര്യത്തിൽ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആണ് ക്ഷീര കർഷകരും മറ്റും ആവശ്യപ്പെടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

തിരുവനന്തപുരം : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ജൂലൈ അഞ്ച് വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും, തമിഴ്നാട് തീരത്തും വെള്ളിയാഴ്ച രാത്രി...

ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെൻറർ സമർപ്പണ ശുശ്രൂഷയും പൊതുസമ്മേളനവും സ്മാരക പ്രഭാഷണവും

തിരുവല്ല : കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആസ്ഥാനമായ തിരുവല്ല മീന്തലക്കരയിലെ ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെൻററിൻ്റെ സമർപ്പണ ശുശ്രുഷയും പൊതുസമ്മേളനവും ഡോ.ജോസഫ് മാർത്തോമാ സ്മാരക പ്രഭാഷണവും ജൂൺ 30 തിങ്കൾ ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -