Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഉതൃട്ടാതി വള്ളംകളി...

ഉതൃട്ടാതി വള്ളംകളി : പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ

ആറന്മുള : ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി ഡിവിഷണൽ മനേജർ കെ.എസ് സുനോജിൽ നിന്നും പള്ളിയോട സെവാസംഘം പ്രസിഡന്റ് കെ വി സാംബ ദേവനും സെക്രട്ടറി പ്രസാദ് ആനന്ദദവനും  ചേർന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി

ജലമേളയിലും വള്ള സദ്യയിലും പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളിലേയും തുഴച്ചിൽക്കാർക്ക്  വള്ളസദ്യ തീരുന്ന ദിവസം വരെ  ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങൾക്കുള്ള ഇൻഷ്വറൻസാണ് യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ്കമ്പനിയുമായി സഹകരിച്ച് പള്ളിയോട സേവാസംഘം നടപ്പിലാക്കുന്നത്. പോളിസി പ്രകാരം അപകടത്തിൽ മരണപ്പെട്ടാൽ അവകാശിക്ക് 10 ലക്ഷം രൂപ ലഭിക്കും. 5100 തുഴച്ചിൽക്കാർക്കും കമ്മിറ്റി’ അംഗങ്ങൾക്കും ഇൻഷ്വറൻസ് കവറേജ് ലഭ്യമാണ്.

പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ,പ്രമോദ് നാരായണൻ എം എൽ എ., മുൻ എം എൽ എ എ. പദ്മകുമാർ, യുണൈറ്റഡ്  ഇൻഡ്യ കോട്ടയം ഡിവിഷൻ മാനേജർ കെ എസ് സുനോജ് ബ്രാഞ്ച് മാനേജർ ഡി.ധന്യ, എൽ ,അജയകുമാർ  ഡോ ബി . സന്തോഷ് എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരാൾ മുങ്ങി മരിച്ചു

റാന്നി : പമ്പാനദിയിൽ ഒരാൾ മുങ്ങി മരിച്ചു. റാന്നി വലിയപള്ളിയുടെ സമീപത്തെ കയത്തിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ച ശേഷം റാന്നി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണന്ന്...

സുനാമി മുന്നറിയിപ്പ് : പത്തോളം രാജ്യങ്ങളിൽ ജാഗ്രത

ടോക്കിയോ : റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ പത്തോളം രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്. ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി ആഞ്ഞടിച്ചിരുന്നു.ജപ്പാനിലെ വിവിധ തീരങ്ങളിൽ 45 സെന്റീമീറ്ററോളം ഉയരത്തിൽ...
- Advertisment -

Most Popular

- Advertisement -