Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsആകാശത്ത് വിസ്മയക്കാഴ്ച...

ആകാശത്ത് വിസ്മയക്കാഴ്ച : പത്തനംതിട്ടയിലും ബഹിരാകാശ നിലയം കാണാം

പത്തനംതിട്ട : ആകാശനിരീക്ഷകർക്ക് കൗതുകമുണർത്തി രാജ്യാന്തര ബഹിരാകാശ നിലയമായ ഐ.എസ്.എസ് (International Space Station) പത്തനംതിട്ട ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ദൃശ്യമാകും.

സെപ്റ്റംബർ 10 വരെ പുലർച്ചെയും സന്ധ്യാസമയങ്ങളിലുമായി ബഹിരാകാശ നിലയം കാണാനുള്ള അവസരമുണ്ടെന്നാണ് ഐ എസ് ആർ ഒ വ്യക്തമാക്കുന്നത്. ടെലിസ്കോപ്പോ പ്രത്യേക നിരീക്ഷണ ഉപകരണങ്ങളോ ഇല്ലാതെ നഗ്നനേത്രങ്ങൾകൊണ്ട് തന്നെ ഐ.എസ്.എസ് കാണാനാകും. നക്ഷത്രത്തെക്കാൾ തിളക്കമുള്ള പ്രകാശബിന്ദുവായി ആകാശത്ത് വേഗത്തിൽ സഞ്ചരിക്കുന്ന നിലയിലാണ് ഇത് പ്രത്യക്ഷപ്പെടുക. ഏതാനും മിനിറ്റുകൾ മാത്രമേ ദൃശ്യമാകുകയുള്ളൂ
.
സെപ്റ്റംബർ 5-ന് വൈകിട്ട് 6.59നും  6-ന് രാത്രി 7.50നും കേരളത്തിൽ ഐ.എസ്.എസ് ദൃശ്യമായിരുന്നു. 7 -ന് പുലർച്ചെ 5.44നും ദൃശ്യമാകുമെന്ന് നിരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നു. തുടർന്നുള്ള ദിവസങ്ങളിലും അനുകൂലമായ സാഹചര്യങ്ങളിൽ കാഴ്ച ലഭിക്കും.തെളിഞ്ഞ ആകാശവും കുറഞ്ഞ പ്രകാശമലിനീകരണവുമുള്ള സ്ഥലങ്ങളിൽ കാഴ്ച കൂടുതൽ വ്യക്തമായിരിക്കും.

മേഘാവൃതമായ അന്തരീക്ഷം കാഴ്ചയ്ക്ക് തടസ്സമാകാം. കൃത്യമായ സമയം, ദിശ, ദൃശ്യമായിരിക്കാവുന്ന ദൈർഘ്യം എന്നിവ ഓരോ സ്ഥലത്തിനും വ്യത്യാസപ്പെടുന്നതിനാൽ നാസയുടെ Spot the Station ആപ്പ് ഉപയോഗിച്ച് പത്തനംതിട്ടയിലെ കൃത്യമായ കാഴ്ചാസമയം പരിശോധിക്കാം.

ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുന്ന ഐ.എസ്.എസ് മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗത്തിലാണ് ഭൂമിയെ ചുറ്റുന്നത്. അതിനാൽ ആകാശത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഏതാനും മിനിറ്റുകൾക്കകം മറയുന്ന പ്രകാശബിന്ദുവായാണ് ബഹിരാകാശ നിലയം അനുഭവപ്പെടുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പ സംഗമത്തിനെതിരെ  സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ...

ശബരിമലയിൽ തിരുവോണ സദ്യ നൽകിയില്ലെന്ന വാർത്ത തെറ്റ്: കെ ജയകുമാർ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇത്തവണ ഭക്തർക്ക് തിരുവോണ സദ്യ നൽകിയില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വ്യാജ വാർത്തകൾ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം...
- Advertisment -

Most Popular

- Advertisement -