Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochi15,000 രൂപയുടെ...

15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്കെന്ന് പോസ്റ്റ് : ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്

കൊച്ചി : നടിയും അവതാരികയുമായ ആര്യയുടെ ഉടമസ്ഥയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്.15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്ക് നൽകാമെന്ന് പോസ്റ്റിട്ടാണ് തട്ടിപ്പ് നടന്നത് .ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായി. പിന്നിൽ ബിഹാറിൽ നിന്നുള്ള ആളുകളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചാണ് തട്ടിപ്പ്.പോസ്റ്റിൽ ഫോൺ നമ്പറുമുണ്ടായിരിക്കും. ഫോൺ നമ്പറിൽ വിളിച്ച് പണം അയയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു നൽകും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും.ഇത്തരത്തിലുള്ള പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. ആര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിനി ജോബ് ഡ്രൈവ്  6 ന്

മാവേലിക്കര: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഡ്രൈവ് 2025 ഫെബ്രുവരി ആറിന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യസ്ഥാപനങ്ങളിലെ നൂറ്റിഅന്‍പതോളം ഒഴിവുകളിലേക്കാണ് അവസരം. എസ്...

കരൂർ ദുരന്തം : ടിവികെ നേതാവ് ജീവനൊടുക്കി:ആത്‍മഹത്യ കുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശം

ചെന്നൈ : നടനും തമിഴക വെട്രി കഴകംഅധ്യക്ഷനുമായ വി‍ജ‌യ്‌യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനാണ് (52) ആത്‍മഹത്യ ചെയ്തത് .ആത്‍മഹത്യ...
- Advertisment -

Most Popular

- Advertisement -